ബാങ്ക് ജോലി ലക്ഷ്യമിടുന്നവർക്ക് ഇതാ സുവർണ്ണാവസരം
ബാങ്ക് ജോലി അന്വേഷിക്കുന്നവർക്ക് വിവിധ ബാങ്കുകളിൽ ആയി ഇപ്പോൾ ജോലി നേടാൻ അവസരം, ഒഴിവ്, ബാങ്കുകൾ ചുവടെ നൽകുന്നു. ജൂലൈ 21ന് മുൻപായാണ് ഓൺലൈനായി അപേക്ഷിക്കേണ്ടത്.
കാനറ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, UCO ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഇന്ത്യൻ ബാങ്ക്, പഞ്ചാബ് & സിന്ദ്ബാങ്ക് തുടങ്ങിയ ബാങ്കുകളിലാണ് ഒഴിവുകളുള്ളത്. 5200 പരം ഒഴിവുകൾ ഈ ബാങ്കുകളിലായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേർസണൽ സെലക്ഷൻ ( IBPS), വിവിധ ബാങ്കുകളിലെ സ്പെഷ്യലിസ്റ്റ് ഓഫീസർ എന്നീ ഒഴിവുകളിലേക്ക് ആണ് കൂടുതലായും അപേക്ഷ ക്ഷണിച്ചത്. ഗവൺമെന്റ് അംഗീകരിച്ച ഒരു സർവകലാശാലയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിൽ ബിരുദം (ബിരുദം) അല്ലെങ്കിൽ കേന്ദ്ര ഗവൺമെന്റ് അംഗീകരിച്ച ഏതെങ്കിലും തത്തുല്യ യോഗ്യത എന്നതാണ് അടിസ്ഥാന യോഗ്യത. ജനറൽ വിഭാഗത്തിന് 850 രൂപ, SC/ST/PWBD/ EXSM വിഭാഗങ്ങൾക്ക് 175 രൂപ എന്നിങ്ങനെയാണ് അപേക്ഷ ഫീസ്.
.jpg)


