ആഗോള അയ്യപ്പ സംഗമം: മുഖ്യമന്ത്രി രക്ഷാധികാരിയായി സംഘാടക സമിതി

Global Ayyappa Sangam: Organizing Committee with Chief Minister as Patron
Global Ayyappa Sangam: Organizing Committee with Chief Minister as Patron

പത്തനംതിട്ട :  സെപ്തംബര്‍ 20 ന് പമ്പ തീരത്ത് നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യരക്ഷാധികാരിയായി 1001 അംഗ സംഘാടക സമിതി രൂപീകരിച്ചു. നിയമസഭ സ്പീക്കര്‍ എ എന്‍ ഷംസീര്‍, ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍, റവന്യു വകുപ്പ് മന്ത്രി കെ രാജന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവര്‍ രക്ഷാധികാരികളാണ്. മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, കെ കൃഷ്ണന്‍കുട്ടി, എ കെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ ബി ഗണേഷ് കുമാര്‍, പി എ മുഹമ്മദ് റിയാസ്, വീണാ ജോര്‍ജ്, വി അബ്ദുറഹിമാന്‍, ജി ആര്‍ അനില്‍, കെ എന്‍ ബാലഗോപാല്‍, ആര്‍ ബിന്ദു, ജെ ചിഞ്ചുറാണി, പി പ്രസാദ്, എം ബി രാജേഷ്, ഒ ആര്‍ കേളു, പി രാജീവ്, സജി ചെറിയാന്‍, വി ശിവന്‍കുട്ടി, ചീഫ് സെക്രട്ടറി എ ജയതിലക്, സംസ്ഥാന പൊലിസ് മേധാവി റവാഡ എ ചന്ദ്രശേഖര്‍ എന്നിവരാണ് ഉപരക്ഷാധികാരികള്‍.

tRootC1469263">

നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ചെയര്‍പേഴ്സനായി ജനറല്‍ കമ്മിറ്റി പ്രവര്‍ത്തിക്കും. സ്റ്റിയറിങ് കമ്മിറ്റിയില്‍ മന്ത്രി വി എന്‍ വാസവന്‍ ചെയര്‍പേഴ്സനും മന്ത്രി വീണാ ജോര്‍ജ് വൈസ് ചെയര്‍പേഴ്സനുമാണ്. കെ യു ജനീഷ് കുമാറാണ് പ്രോഗ്രാം കമ്മിറ്റി ചെയര്‍പേഴ്സന്‍. സര്‍ക്കാര്‍ ചീഫ് വിപ്പ് എന്‍ ജയരാജാണ് ഫിനാന്‍സ് കമ്മിറ്റി ചെയര്‍പേഴ്സന്‍. സ്പോണ്‍സര്‍ഷിപ്പ് കമ്മിറ്റിയെ മന്ത്രി കെ ബി ഗണേഷ് കുമാര്‍ നയിക്കും. പ്രമോദ് നാരായണ്‍ എംഎല്‍എയാണ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കമ്മിറ്റി ചെയര്‍പേഴ്സന്‍. മാത്യു ടി തോമസ് എംഎല്‍എയുടെ നേതൃത്വത്തിലാണ് ട്രാന്‍സ്പോര്‍ട്ടേഷന്‍ കമ്മിറ്റി. സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ എംഎല്‍എ അക്കോമഡേഷന്‍ കമ്മിറ്റി ചെയര്‍പേഴ്സനായി പ്രവര്‍ത്തിക്കും. സെക്യൂരിറ്റി കമ്മിറ്റി ചെയര്‍പേഴ്സന്‍ എഡിജിപി എസ് ശ്രീജിത്താണ്. വാഴൂര്‍ സോമന്‍ എംഎല്‍എയാണ് മീഡിയ ആന്റ് പബ്ലിസിറ്റി കമ്മിറ്റി ചെയര്‍പേഴ്സന്‍.

സര്‍ക്കാരും ദേവസ്വം ബോര്‍ഡും സംയുക്തമായാണ് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത്. ശബരിമലയുടെ സാംസ്‌കാരിക സമ്പന്നതയും ആത്മീയ ഐക്യവും ലോകമെമ്പാടും പ്രചരിപ്പിക്കുകയാണ് ലക്ഷ്യം. ആഗോള പ്രശസ്തി നേടിയ ആത്മീയ നേതാക്കള്‍, പണ്ഡിതര്‍, ഭക്തര്‍, സാംസ്‌കാരിക പ്രതിനിധികള്‍, ഭരണ കര്‍ത്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Tags