ചോറ്റാനിക്കരയിലെ പെണ്‍കുട്ടി നേരിട്ടത് ക്രൂര പീഡനം

chottanikkara case
chottanikkara case

തന്റെ ക്രിമിനല്‍ പശ്ചാത്തലം മറച്ചുപിടിച്ചാണ് അനൂപ് പെണ്‍കുട്ടിയുമായി അടുത്തത്.

ചോറ്റാനിക്കരയില്‍ പോക്‌സോ അതിജീവിത കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി അനൂപിനെതിരെ കൊലപാതകക്കുറ്റം ചുമത്തി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ഇന്‍സ്റ്റഗ്രാം വഴിയുള്ള പരിചയം മുതലെടുത്ത് പെണ്‍കുട്ടിയില്‍ നിന്ന് പണം തട്ടുകയും ലൈംഗികമായി ഉപയോഗിക്കുകയുമായിരുന്നു പ്രതി അനൂപിന്റെ ലക്ഷ്യം എന്നാണ് പൊലീസ് പറയുന്നത്. 

അനൂപിന്റെ വാക്കുകള്‍ വിശ്വസിച്ച് അമ്മയോട് പോലും പെണ്‍കുട്ടി തര്‍ക്കിച്ചിരുന്നു. തന്റെ ക്രിമിനല്‍ പശ്ചാത്തലം മറച്ചുപിടിച്ചാണ് അനൂപ് പെണ്‍കുട്ടിയുമായി അടുത്തത്.

ആദ്യം ലൈക്കടിച്ചും തുടര്‍ന്ന് ഫോളോ ചെയ്തും മെസേജുകള്‍ അയച്ചും തുടങ്ങിയ ഇന്‍സ്റ്റഗ്രാം സൗഹൃദം. ഇത്തരമൊരു സൗഹൃദത്തില്‍ ജീവന്‍ തന്നെ ബലി കൊടുക്കേണ്ടി വന്നു ചോറ്റാനിക്കരയിലെ പെണ്‍കുട്ടിയ്ക്ക്. ആറ് ദിവസം വെന്റിലേറ്ററില്‍ കഴിഞ്ഞ ശേഷമാണ് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത്. അതിക്രൂരനായിരുന്നു അനൂപ് എന്നാണ് പൊലീസ് പറയുന്നത്. ക്രിമിനല്‍ വാസനയുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അനൂപ് മുതലെടുപ്പ് മാത്രം ലക്ഷ്യമിട്ടാണ് പെണ്‍കുട്ടിയുമായി സൗഹൃദം നടിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇരുവരും വഴയില്‍ കണ്ട് ആരംഭിച്ച സൗഹൃദമാണ് അമ്മയെ പോലും എതിര്‍ക്ക് വീടിന് അകത്തേക്ക് എത്തിയത്. ലഹരി ഉപയോഗിക്കാന്‍ അനൂപ് സ്ഥിരമായി പെണ്‍കുട്ടിയില്‍ നിന്ന് പണം വാങ്ങുമായിരുന്നുവെന്നും പൊലീസ് പറയുന്നു.

പെണ്‍ സുഹൃത്തിന്റെ അതിക്രൂരമായ ആക്രമണത്തിന് ഇരയായ 19 കാരി ഇന്നലെയാണ് മരിച്ചത്. പെണ്‍കുട്ടിയുടെ സംസ്‌കാരം ഇന്ന് നടക്കും.

Tags

News Hub