റോഡരികിലെ മൺകൂന;പേരാമംഗലത്ത് ഓട്ടോ മറിഞ്ഞ് പരിക്കേറ്റ ഒരുവയസ്സുകാരിക്ക് പിറന്നാൾത്തലേന്ന് ദാരുണാന്ത്യം
പേരാമംഗലം: ഓട്ടോ മറിഞ്ഞ് പരിക്കേറ്റ ഒരുവയസ്സുകാരി പിറന്നാൾത്തലേന്ന് മരിച്ചു. റോഡരികിലെ മൺകൂനയിൽ ഓട്ടോ കയറിയാണ് അപകടമുണ്ടായത്. ബുധനാഴ്ച രാത്രിയുണ്ടായ അപകടത്തെത്തുടർന്ന് ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലർച്ചെയാണ് മരിച്ചത്.
വരടിയം കൂപ്പ പാലത്തിന് സമീപമുണ്ടായ അപകടത്തിൽ ഇരവിമംഗലം നടുവിൽപറമ്പിൽ റിൻസന്റെയും റിൻസിയുടെയും മകൾ എമിലിയ ആണ് മരിച്ചത്. വെള്ളിയാഴ്ച ഒന്നാംപിറന്നാൾ ആഘോഷിക്കാനിരിക്കുകയായിരുന്നു. ഓട്ടോയിലുണ്ടായിരുന്ന എമിലിയുടെ അമ്മ റിൻസിക്കും സഹോദരൻ ആറുവയസ്സുകാരൻ എറിക്കിനും അമ്മയുടെ പിതാവ് മേരിദാസനും ചെറിയ പരിക്കുണ്ട്.
tRootC1469263">എമിലിയക്ക് തലയ്ക്കാണ് പരിക്കുപറ്റിയത്. ഇരവിമംഗലത്ത് താമസിക്കുന്ന കുടുംബം അമ്മ റിൻസിയുടെ വരടിയത്തെ വീട്ടിൽനിന്ന് മടങ്ങുകയായിരുന്നു.
കാനപണിയുടെ ഭാഗമായി റോഡരികിൽ മൺകൂനകൾ ഉണ്ടായിരുന്നു. കാനപണി കഴിഞ്ഞെങ്കിലും മണ്ണ് മാറ്റിയിരുന്നില്ല. ഓട്ടോറിക്ഷ അബദ്ധത്തിൽ ഈ മൺകൂനയിൽ കയറി മറിയുകയായിരുന്നു.
.jpg)


