കാക്കനാട് പതിനേഴുകാരി പ്രസവിച്ചു; ഭർത്താവ് അറസ്റ്റിൽ

arrest

കാക്കനാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച സംഭവത്തിൽ മധുര സ്വദേശിയായ ഭർത്താവിനെ പോലീസ് അറസ്റ്റുചെയ്തു.വ്യാഴാഴ്ച പുലർച്ചെയാണ്തൃക്കാക്കരയിലെ ആശുപത്രിയിൽ പതിനേഴുകാരി  പ്രസവിച്ചത്. 

ആധാർ കാർഡിൽ നിന്ന് പെൺകുട്ടിയുടെ പ്രായം ബോധ്യപ്പെട്ട ആശുപത്രി അധികൃതരാണ് പോലീസിനു വിവരം നൽകിയത്. ഭർത്താവിനെതിരേ പോക്സോ ചുമത്തിയാണ് കേസെടുത്തത്.

Tags