മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ കാണാതായ ഗിരീഷിന്റെ അമ്മ മരിച്ചു

dead

ഗിരിയെ കാണാതായതിനെ തുടര്‍ന്ന് മാനസിക വിഷമത്തില്‍ ആയിരുന്നു.

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ കാണാതായ ഗിരീഷിന്റെ അമ്മ മരിച്ചു. പള്ളത്ത് കരുമാലി വീട്ടില്‍ ഗൗരി ആണ് മരിച്ചത്. 74 വയസ്സായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൗരി വെടിക്കെട്ട് അപകടം നടന്നതിന്റെ തലേ ദിവസമാണ് ഡിസ്ചാര്‍ജ് വാങ്ങി വീട്ടിലേക്ക് വന്നത്.

ഗിരിയെ കാണാതായതിനെ തുടര്‍ന്ന് മാനസിക വിഷമത്തില്‍ ആയിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് 3 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടില്‍ നടക്കും.

Tags