മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ കാണാതായ ഗിരീഷിന്റെ അമ്മ മരിച്ചു
ഗിരിയെ കാണാതായതിനെ തുടര്‍ന്ന് മാനസിക വിഷമത്തില്‍ ആയിരുന്നു ഗൗരി.
തൃശൂർ : തൃശൂർ വെടിക്കെട്ട് പുര അപകടത്തില്‍ കാണാതായ തൃശൂര്‍ സ്വദേശി ഗിരിയുടെ അമ്മ ഗൗരി (74) മരിച്ചു.പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൗരി വെടിക്കെട്ട് അപകടം നടന്നതിന്റെ തലേദിവസമാണ് ഡിസ്ചാര്‍ജ് വാങ്ങി വീട്ടിലേക്ക് വന്നത്.
ഗിരിയെ കാണാതായതിനെ തുടര്‍ന്ന് മാനസിക വിഷമത്തില്‍ ആയിരുന്നു ഗൗരി. പരേതനായ മോഹനനാണ് ഭര്‍ത്താവ്. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് പാറമേക്കാവ് ശാന്തി ഘട്ടില്‍ സംസ്‌കാരം നടക്കും.അതേസമയം
തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ് ഐസിയുവിലുള്ള നാല് പേരില്‍ ഒരാളുടെ നില മെച്ചപ്പെട്ടു.വിഷ്ണുവിന്റെ ആരോഗ്യ അവസ്ഥയിലാണ് പുരോഗതിയുള്ളത്. രണ്ട് പേരെ ഡയാലിസിസിന് വിധേയമാക്കി.
ബേണ്‍സ് ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന തിരുവമ്ബാടിയുടെ വെടിക്കെട്ട് കരാറുകാരൻ മുണ്ടത്തിക്കോട് സതീഷിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. സതീഷിനെ ഡയാലിസിസിന് വിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. 11 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
തിരിച്ചറിയാനാവാത്ത വിധത്തില്‍ ലഭിച്ച ശരീര ഭാഗങ്ങള്‍ തിരിച്ചറിയാൻ ഡിഎൻഎ പരിശോധനയും മുണ്ടത്തിക്കോട്ടെ പാടങ്ങളില്‍ നിന്ന് ഇന്നലെ ലഭിച്ച ശരീരഭാഗങ്ങളുടെ പോസ്റ്റ്മോർട്ടവും ഇന്ന് നടക്കും
.jpg)

