'കൊലയാളി സംഘത്തെ പുറത്താക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ'; വയനാട് ഡിസിസി ഓഫീസിന് മുന്‍പില്‍ 'സേവ് കോണ്‍ഗ്രസ്' പോസ്റ്ററുകള്‍
Jan 29, 2025, 08:57 IST


ഐ സി ബാലകൃഷ്ണന്‍ എംഎല്‍എക്കെതിരെ പോസ്റ്ററില്‍ പരാമര്‍ശം ഇല്ല.
ഡിസിസി ട്രഷററായിരുന്ന എന്‍ എം വിജയന്‍ ജീവനൊടുക്കിയ സംഭവത്തില്‍ നേതാക്കളെ വിമര്‍ശിച്ച് വയനാട് ഡിസിസി ഓഫീസില്‍ പോസ്റ്ററുകള്‍. എന്‍ ഡി അപ്പച്ചനും ടി സിദ്ദിഖ് എംഎല്‍എയ്ക്കും എതിരെയാണ് പോസ്റ്ററുകള്‍. 'കൊലയാളി സംഘത്തെ പുറത്താക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ' എന്നതാണ് പോസ്റ്ററുകളില്‍ പറയുന്നത്.
അതേസമയം ഐ സി ബാലകൃഷ്ണന്‍ എംഎല്‍എക്കെതിരെ പോസ്റ്ററില്‍ പരാമര്‍ശം ഇല്ല.
'അഴിമതിയും മതവെറിയും കൊണ്ടുനടക്കുന്ന ഡിസിസി പ്രസിഡന്റ് ഈ പാര്‍ട്ടിയുടെ അന്തകന്‍, ഡിസിസി ഓഫീസില്‍ പൊലീസ് കയറിനിരങ്ങുന്നു, പാപം പേറുന്ന അപ്പച്ചനെ പാര്‍ട്ടിയില്‍ വേണ്ട'- എന്നെല്ലാമാണ് പോസ്റ്ററിലുള്ളത്. 'സേവ് കോണ്‍ഗ്രസ്' എന്ന പേരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.