കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ രാജിവെച്ചു

Union Minister of State George Kurien resigns

 ന്യൂഡൽഹി : കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ രാജിവെച്ചു. രാജ്യസഭാ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് രാജി. രാഷ്ട്രപതി രാജി അംഗീകരിച്ചു. രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കാൻ ജോർജ് കുര്യന് ബിജെപി സീറ്റ് നൽകിയിരുന്നില്ല.

2024 ഓഗസ്റ്റിൽ ഉപതെരഞ്ഞെടുപ്പിലൂടെയാണ് അദ്ദേഹത്തെ രാജ്യസഭാംഗമായി തെരഞ്ഞെടുത്തത്. നിലവിൽ ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരം, ന്യൂനപക്ഷകാര്യ വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രിയാണ് ജോർജ് കുര്യൻ. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളിയിൽ നിന്നും ജനവിധി തേടിയിരുന്നു. ഇനി സംഘടനാ ചുമതലകളിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷ. കേരളത്തിൽ പ്രവർത്തിക്കാനുള്ള താൽപര്യം ജോർജ് കുര്യൻ നേതൃത്വത്തെ അറിയിച്ചെന്നാണ് വിവരം.

രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രിയായ രവിനീത് സിങ് ബിട്ടുവിനും ബിജെപി രാജ്യസഭാ സീറ്റ് നൽകിയിരുന്നില്ല.

Tags