'ഉറങ്ങേണ്ട സമയത്താണോ മദ്രസ പഠനം നടത്തേണ്ടത്? സമുദായത്തിൻ്റെ കൂടി വോട്ട് നേടിയാണ് സർക്കാർ അധികാരത്തിൽ എത്തിയത്' : വിദ്യാഭ്യാസ മന്ത്രിക്കെതിരെ ജിഫ്രി തങ്ങൾ

Geoffrey Muthukoya
Geoffrey Muthukoya

കോഴിക്കോട് : സ്കൂൾ സമയമാറ്റ വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കെതിരെ പ്രതികരണവുമായി ജിഫ്രി മുത്തുക്കോയ തങ്ങൾ. മന്ത്രിയുടെ മറുപടി മാന്യമായിരിക്കണമെന്നും സർക്കാർ ചർച്ചക്ക് തയ്യാറാവണമെന്നും പറഞ്ഞ അദ്ദേഹം, സമുദായത്തിൻ്റെ കൂടി വോട്ട് നേടിയാണ് സർക്കാർ അധികാരത്തിൽ എത്തിയത് എന്നും പറഞ്ഞു. 

tRootC1469263">

സാമുദായിക കാര്യങ്ങൾ പറയാനാണ് സാമുദായിക സംഘടനകൾ. ആലോചിച്ച് ചെയ്യാം എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി പറയേണ്ടിയിരുന്നത്. ഉറങ്ങുന്ന സമയത്ത് മദ്രസ പഠന നടത്താൻ ആവുമോ? ആകെ 24 മണിക്കൂറല്ലേ ഉള്ളൂ. മുഖ്യമന്ത്രിക്കാണ് ഞങ്ങൾ നിവേദനം കൊടുത്തത്. തീരുമാനമെടുക്കേണ്ടത് സർക്കാരാണ്. മന്ത്രി മറുപടി പറയുകയോ പറയാതിരിക്കുകയോ ചെയ്യട്ടെ. ചർച്ചയ്ക്ക് തയ്യാറാകണമെന്നും ജിഫ്രി തങ്ങൾ ആവശ്യപ്പെട്ടു.

Tags