ഗൗരി ഗണേശ വിഗ്രഹ നിമജ്ജനം : വീരാജ്പേട്ട ടൗണിൽ ആറിന് ഗതാഗത നിയന്ത്രണം

Gauri Ganesha idol immersion: Traffic restrictions in Virajpet town on 6th
Gauri Ganesha idol immersion: Traffic restrictions in Virajpet town on 6th

ഇരിട്ടി: വരുന്ന ആറിന് വീരാജ്പേട്ടയിൽ നടക്കുന്ന ഗണപതി വിഗ്രഹങ്ങളുടെ നിമജ്ജനവുമായി ബന്ധപ്പെട്ട് വീരാജ്‌പേട്ട ടൗണിൽ  മടിക്കേരി ജില്ലാ ഭരണ കൂടം ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ആറിന്  ഉച്ചയ്ക്ക് രണ്ട്  മണി മുതൽ ഏഴിന് രാവിലെ 10 മണി വരെയാണ് നിയന്ത്രണം. ഇതിനായി കുടക് ജില്ലാ പോലീസ് സൂപ്രണ്ടിനെയും മടിക്കേരിയിലെ കുടക് ജില്ലാ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസറെയും ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കലക്ടർ വെങ്കട്ട് രാജ അധികാരപ്പെടുത്തി. 

tRootC1469263">

പെരുമ്പാടിയിൽ നിന്ന് വീരാജ്പേട്ട് നഗരത്തിലേക്ക് ഉത്സവം കാണാൻ വരുന്ന വാഹനങ്ങൾ കീർത്തി റെസ്റ്റോറന്റിൽ നിന്ന് റോഡിന്റെ ഇടതുവശത്ത് മാത്രമേ പാർക്ക് ചെയ്യാവൂ. കേരളത്തിൽ നിന്നും മാക്കുട്ട വഴി ഗോണിക്കുപ്പ, സിദ്ധാപ്പൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പെരുമ്പാടി ചെക്ക് പോസ്റ്റ്, ബാലുഗോഡ്, ബിട്ടംങ്ങാല ജംഗ്ഷൻ, കെങ്കേരി ജംഗ്ഷൻ, ഗദ്ദേ കൊഗാനി റോഡ് ജംഗ്ഷൻ വഴി പോളിബെട്ട, സിദ്ധാപൂർ വഴി തിരിച്ചു വിടും. സിദ്ധാപൂരിൽ നിന്ന് കേരളത്തിലേക്ക് വരുന്ന വാഹനങ്ങൾ കെങ്കേരി , ബിട്ടംങ്ങാല , ബാലുഗോഡ്, പെരുമ്പാടി വഴി കടന്നുുപോകാണം.

മടിക്കേരിയിൽ നിന്ന് കേരളത്തിലേക്കുള്ള വാഹനങ്ങൾ സിദ്ധാപൂർ, പോളിബെട്ട , കെങ്കേരി, ബിട്ടംങ്ങാല , ബാലുഗോഡ്, പെരുമ്പാടി, മാക്കുട്ട വഴി പോകും. മടിക്കേരിയിൽ നിന്ന് മൈസൂർ, ബാംഗ്ലൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ സിദ്ധാപൂർ വഴി ഗോണിക്കൊപ്പ, മൈസൂർ, ബാംഗ്ലൂർ എന്നിവ വഴിയാണ് പോകേണ്ടത്.

ഘോഷയാത്ര കാണാൻ സിദ്ധാപ്പൂരിൽ നിന്ന് വീരാജ്‌പേട്ടയിലേക്ക് വരുന്ന വാഹനങ്ങൾ മഗ്ഗുള ജംഗ്ഷൻ (ഡെന്റൽ കോളേജ് ജംഗ്ഷൻ), രവിരാജ് ഗ്യാസ് ഏജൻസി ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് എലമംഗല ഭാഗത്തേക്ക് പോകുന്ന റോഡിന്റെ ഇടതുവശത്ത് പാർക്ക് ചെയ്യണം. ഗോണിക്കുപ്പയിൽ നിന്ന് ഘോഷയാത്ര കാണാൻ പഞ്ചർപേട്ടയിലെ സർവോദയ കോളേജിന് സമീപം നിന്ന് കാവേരി കോളേജിലേക്ക് വരുന്ന വാഹനങ്ങൾ ഇടതുവശത്ത് മാത്രമേ പാർക്ക് ചെയ്യാവൂ. ബെട്ടോളി, ഗുണ്ടിഗെരെ, ചിറ്റാഡെ എന്നിവിടങ്ങളിൽ നിന്ന് മഹിളാ സമാജ് വഴി ഘോഷയാത്ര കാണാൻ വരുന്ന വാഹനങ്ങൾ മഹിളാ സമാജ് റോഡിന്റെ ഇടതുവശത്ത് പാർക്ക് ചെയ്യണം. മൈസൂർ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ നിന്ന് മടിക്കേരിയിലേക്ക് പോകുന്ന വാഹനങ്ങൾ ഗോണിക്കൊപ്പ, സിദ്ധാപൂർ വഴി മടിക്കേരിയിലേക്ക് പോകും.

നിയന്ത്രണം ഏർപ്പെടുത്തിയ ദിവാസങ്ങളിൽ  തെലുഗര സ്ട്രീറ്റ്, ദൊദ്ദട്ടി സർക്കിൾ, അപ്പയ്യ സ്വാമി റോഡ്, ദഖ്ഖാനി മൊഹല്ല റോഡ്, അരസു നഗർ റോഡ്, എഫ്എംസി റോഡ്, ക്ലോക്ക് ടവർ, മലബാർ റോഡ്, ഗൗരിക്കർ റോഡ്, മീനുപേട്ട റോഡ് എന്നിവിടങ്ങളിൽ വിരാജ്‌പേട്ട താലൂക്ക് തഹസിൽദാർ ഓഫീസ് വരെയും ദൊദ്ദട്ടി സർക്കിൾ മുതൽ പഞ്ചർപേട്ട സർവോദയ കോളേജ് വരെയും മഗ്ഗുള ജംഗ്ഷനിൽ നിന്ന് ദഖ്ഖാനി മൊഹല്ല ജംഗ്ഷൻ വരെയും വാഹനങ്ങളുടെ എല്ലാ ഗതാഗതവും പാർക്കിംഗും നിരോധിച്ചു. ഗതാഗത നിയമങ്ങളിൽ എന്തെങ്കിലും വ്യത്യാസമോ ഭേദഗതിയോ  സാഹചര്യം അനുസരിച്ച് ആവശ്യമെങ്കിൽ ചെറിയ മാറ്റങ്ങൾ വരുത്താൻ പോലീസ് ഉദ്യോഗസ്ഥർക്ക് അനുവാദം നൽകിയതായും ജില്ലാ കലക്ടർ വെങ്കട്ട് രാജ പറഞ്ഞു.

Tags