ഗ്യാസ് തീർന്നു; കണ്ണൂർ ജില്ലയിൽ ഹോട്ടലുകൾക്ക് താഴുവീഴുന്നു

Gas runs out; hotels in Kannur district face financial difficulties

കണ്ണൂർ: പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായതോടെ യുദ്ധം നാട്ടിലെ ഹോട്ടലുകളിലെ അടുക്കളയിലേക്കും ഭീഷണിയായി മാറി. എൽ.പി.ജി സിലിൻഡർക്ഷാമം അതിരൂക്ഷമായതോടെ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്,ധർമ്മശാല, കണ്ണൂർ തുടങ്ങി വിവിധ നഗരങ്ങളിലെ ഹോട്ടലുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. പാചക വാതകക്ഷാമം കാരണംകണ്ണൂർ നഗരത്തിലെ ഗസൽ ഹോട്ടൽ അടച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഹോട്ടലുകൾക്കുള്ള ഗ്യാസ് സിലിണ്ടർ വിതരണം പൂർണമായും നിലച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമാകാനും, ഹോട്ടലുകൾ അടച്ചുപൂട്ടാനും തുടങ്ങിയത്. 

tRootC1469263">

എൽ.പി.ജി വില കൂട്ടിയതിന് പിന്നാലെയാണ് ക്ഷാമവും പിടിമുറുക്കിയത്. വിഷയം വലിയ സാമ്പത്തിക പ്രതിസന്ധിയും നാട്ടിൽ സൃഷ്ടിച്ചേക്കും. ഹോട്ടലുകൾ അടച്ചുപൂട്ടിയാൽ ജില്ലയിൽ 20,000 പേരുടെ തൊഴിലാകും ഇല്ലാതാവുക. ഇതോടെ നിരവധി കുടുംബങ്ങളുടെ ജീവിതം ദുരിതത്തിലാവുകയും ചെയ്യും. പ്രതിദിനം രണ്ട് മുതൽ ആറ് സിലിണ്ടർ വരെ ഉപയോഗിക്കുന്ന ഹോട്ടലുകൾ കണ്ണൂർ ജില്ലയിലുണ്ട്. ഇവരൊക്കെ കടുത്ത പ്രതിസന്ധിയിലാണ് ആശുപത്രി ക്യാൻ്റീനുകളെയും പാചക വാതക സിലിൻഡർ ക്ഷാമം ബാധിച്ചിട്ടുണ്ട്. കുടുംബശ്രീ ഹോട്ടലുകളിൽ വിറകിനെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. പൂർണമായി ഗ്യാസിനെ ആശ്രയിക്കാതെ വീടുകളിൽ ഇൻഡക്ഷൻ കുക്കറുകളാണ് കൂടുതൽ ഉപയോഗിക്കുന്നത്.

Tags