ക​രു​നാ​ഗ​പ്പ​ള്ളി​​യി​ൽ പാ​ച​ക​വാ​ത​ക ടാ​ങ്ക​ർ മ​റി​ഞ്ഞ് വാതക ചോർട്ട

accident-alappuzha


തിരുവനന്തപുരം: ക​രു​നാ​ഗ​പ്പ​ള്ളി​​യി​ൽ പാ​ച​ക​വാ​ത​ക ടാ​ങ്ക​ർ മ​റി​ഞ്ഞ് വാ​ത​ക ചോ​ർ​ച്ച.  ക​രോ​ട്ട് ജം​ഗ്ഷ​നി​ലാ​ണ് പാ​ച​ക​വാ​ത​ക ടാ​ങ്ക​ർ മ​റി​ഞ്ഞ​ത്.നി​യ​ന്ത്ര​ണം വി​ട്ട് ടാ​ങ്ക​ർ റോ​ഡി​ൻറെ വ​ശ​ത്തേ​ക്ക് ച​രി​യു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ടാ​ങ്ക​റി​ൽ നി​ന്ന് വാ​ത​കം ചോ​ർ​ന്നു തു​ട​ങ്ങി.

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ഹ​ന​ത്തി​ൽ അ​വ​ശ്യം വേ​ണ്ട സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളോ സ്പെ​യ​ർ പാ​ർ​ട്സു​ക​ളോ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ 12:40 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പാ​രി​പ്പ​ള്ളി പ്ലാ​ൻറി​ൽ നി​ന്നും കൊ​ച്ചി ഉ​ദ​യം​പേ​രൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന എ​ൽ​പി​ജി ടാ​ങ്ക​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ബൈ​ക്ക് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ഓ​വ​ർ​ടേ​ക്ക് ചെ​യ്ത​പ്പോ​ൾ ടാ​ങ്ക​ർ വെ​ട്ടി​ത്തി​രി​ച്ച​തോ​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

ക​രു​നാ​ഗ​പ്പ​ള​ളി ഫ​യ​ർ​ഫോ​ഴ്സ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സ​ക്ക​റി​യ അ​ഹ​മ്മ​ദ് കു​ട്ടി, ഗ്രേ​ഡ് അ​സ്സി​സ്റ്റ​ൻ്റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ജി. ​സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.​പി​ന്നാ​ലെ വ​ന്ന മ​റ്റൊ​രു ടാ​ങ്ക​റി​ൽ നി​ന്നും സ്പെ​യ​ർ ഗേ​ജ് ടാ​ങ്ക​റി​ൽ ഫി​റ്റ് ചെ​യ്ത് ചോ​ർ​ച്ച​അ​ട​ച്ചു. . ഫ​യ​ർ​ഫോ​ഴ്സ് നി​ര​ന്ത​ര​മാ​യി വെ​ള്ളം സ്പ്രേ ​ചെ​യ്ത് അ​പ​ക​ടാ​വ​സ്ഥ ഇ​ല്ലാ​താ​ക്കി​യ ശേ​ഷ​മാ​ണ് ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് ടാ​ങ്ക​ർ മാ​റ്റി​യ​ത്.

Tags