ദുബൈയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; മരിച്ചവരില്‍ മലയാളിയും

Gas cylinder explosion in Dubai; Malayali among dead

ദുബൈ: ദുബൈയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മലയാളിയും. കൊട്ടാരക്കര പട്ടാഴി സ്വദേശി ഷിജിന്‍ പോള്‍(27)ആണ് അപകടത്തില്‍ മരിച്ചത്. സ്‌ഫോടനത്തില്‍ പരിക്കേറ്റ ഷിജിന്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ദുബൈയിലെ ദി കാര്‍ സൂപ്പര്‍ സ്റ്റോറില്‍ വിഡിയോഗ്രാഫര്‍ ആയി ജോലി ചെയ്യുകയായിരുന്നു ഷിജിന്‍. ഷിജിന്‍ ജോലിക്ക് കയറിയിട്ട് എട്ട് മാസം മാത്രമേ ആയിട്ടുള്ളൂ. ഒരു വര്‍ഷം മുമ്പാണ് വിവാഹിതനായത്. പാലക്കാട് സ്വദേശിനി ശ്രുതി മോഹനാണ് ഭാര്യ.

ഇന്നലെ ശൈഖ് സായിദ് റോഡിലെ ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ ഒരാള്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ദുബൈ സിവില്‍ ഡിഫന്‍സ് എത്തിയാണ് തീയണച്ചത്. അപകടവിവരം ലഭിച്ചയുടന്‍ സ്ഥലത്തെത്തിയ രക്ഷാസേന പരിക്കേറ്റവര്‍ക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കി. ഒരു മണിക്കൂറിനുള്ളില്‍ തന്നെ സ്ഥിതിഗതികള്‍ പൂര്‍ണമായി നിയന്ത്രണവിധേയമാക്കാനും പ്രദേശം സുരക്ഷിതമാക്കാനും സാധിച്ചതായി അധികൃതര്‍ വ്യക്തമാക്കി.

Tags