കല്ലടിമുഖത്ത് വൃദ്ധസദനത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു: 2 പേര്‍ക്ക് പരിക്ക്
Updated: Jan 2, 2026, 15:51 IST
വൃദ്ധസദനത്തിലെ ജീവനക്കാരായ മായ, രാജീവ് എന്നിവർക്കാണ് പരിക്കേറ്റത്
തിരുവനന്തപുരം: കല്ലടിമുഖത്ത് സായാഹ്നം വൃദ്ധസദനത്തിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 2 പേര്‍ക്ക് പരിക്ക്.ഗ്യാസ് സിലിണ്ടർ മാറ്റുന്നതിനിടെയുണ്ടായ വാതകച്ചോർച്ചയെത്തുടർന്ന് തീ പടരുകയായിരുന്നു.
വൃദ്ധസദനത്തിലെ ജീവനക്കാരായ മായ, രാജീവ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഉടനടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു മായ(39)യുടെ അര താഴ്ഭാഗം തീപിടിക്കുകയും 18% പൊള്ളല്‍ ഏല്‍ക്കുകയും രാജീവിന്റെ (30) കൈയ്ക്കും കാലിനും 10% പൊള്ളല്‍ ഏല്‍ക്കുകയും ചെയ്തു.
tRootC1469263">അപകടസമയത്ത് വൃദ്ധസദനത്തില്‍ 41 അന്തേവാസികളാണ് ഉണ്ടായിരുന്നത്. തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടൻ തന്നെ എല്ലാവരെയും സുരക്ഷിതമായി കെട്ടിടത്തിന് പുറത്തെത്തിക്കാൻ സാധിച്ചു. സമയോചിതമായ ഇടപെടല്‍ മൂലമാണ് വലിയൊരു ദുരന്തം ഒഴിവായത്
.jpg)


