ശബരിമല അരവണ പ്ലാൻ്റിന് പിന്നിൽ മാലിന്യം കുന്നുകൂടുന്നു ; ദുരിതത്തിലായി ഭക്തർ
ശബരിമല:അരവണ പ്ലാൻ്റിന് പിൻവശത്ത് കുന്നു കൂടി കിടക്കുന്ന കാലിയായ നെയ്ടിന്നുകളും ഒഴിഞ്ഞ ശർക്കര ചാക്കുകളും യഥാസമയം നീക്കം ചെയ്യുന്നില്ല. ഇത് ഭക്തർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഭക്തർ നടന്ന് പോകുന്ന പാതയ്ക്കരികിലായിട്ടാണ് ഇത് കുന്നു കൂടി കിടക്കുന്നത്. ഇതു വഴി അരവണപ്ലാൻ്റ്, ശർക്കര ഗോഡൗൺ,സ്റ്റോർ എന്നിവിടങ്ങളിലേക്കും വഴിപാടുകാർ നിക്ഷേപിക്കുന്ന ഇരുമുടിക്കെട്ടിലെ അരികയറ്റിക്കൊണ്ടു പോകാനും ട്രാക്ടറുകൾ പോകുന്നുണ്ട്.
tRootC1469263">പാട്ടകളും ചാക്കും പാതയിലേക്കിറങ്ങി കിടക്കുന്നത് ട്രാക്ടറുകൾക്ക് പോകാനും തടസ്സം സൃഷ്ടിക്കുന്നുണ്ട്. തിരക്കേറുമ്പോൾ ഇതുവഴി പോകുന്നവരുടെ കാല് നെയ്ടിന്നിൽ തട്ടി മുറിയാനുളള സാധ്യതയും ഉണ്ട്.ഇവ നീക്കുന്നതിന് കരാർ നല്കിയിട്ടുണ്ടെങ്കിലും യഥാ സമയം നീക്കാത്തതാണ് ഇവിടെ കുന്നുകൂടി കിടക്കാൻ കാരണം.
.jpg)


