മാലിന്യമുക്ത നവകേരളം: മലമ്പുഴയില്‍ രണ്ടാം ഘട്ട പ്രവര്‍ത്തനം ഊര്‍ജിതമാക്കും

xzg
xzg


പാലക്കാട് :  ജനകീയ ഓഡിറ്റില്‍ കണ്ടെത്തിയ വിടവുകള്‍ നികത്തുന്നതിനുള്ള കര്‍മ്മപരിപാടികള്‍ ആവിഷ്‌ക്കരിച്ച് മാലിന്യമുക്ത നവകേരളം ക്യാമ്പയിന്‍ പ്രവര്‍ത്തനം രണ്ടാം ഘട്ടത്തില്‍ ഊര്‍ജിതമായി തുടരുമെന്ന് മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവന്‍. മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി മലമ്പുഴ ഗ്രാമപഞ്ചായത്തില്‍ നടന്ന ജനകീയ ഹരിത സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് അവതരണവും ചര്‍ച്ചയും ശുചിത്വ ശില്‍പശാലയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. ക്ലീന്‍ മലമ്പുഴ ഗ്രീന്‍ മലമ്പുഴ ജനകീയ പദ്ധതിയിലൂടെ സമ്പൂര്‍ണ ശുചിത്വ പഞ്ചായത്ത് എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതുമായി ബന്ധപ്പെട്ട് സാമ്പിള്‍ സര്‍വേകളിലൂടെയും സ്വയം വിലയിരുത്തല്‍, ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകള്‍, നേരിട്ടുള്ള ഫീല്‍ഡ് സന്ദര്‍ശനം, രേഖകളുടെ പരിശോധന തുടങ്ങിയ ജനകീയ പ്രക്രിയകളിലൂടെയും തയ്യാറാക്കിയ ജനകീയ ഹരിത സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് സോഷ്യല്‍ ഓഡിറ്റ് സമിതി കോ-ഓര്‍ഡിനേറ്റര്‍ ബിമല്‍ ബാവ അവതരിപ്പിച്ചു.

tRootC1469263">

മാലിന്യമുക്തം നവകേരളം കര്‍മ്മപദ്ധതിയുടെ മലമ്പുഴ ബ്ലോക്ക് കോ-ഓര്‍ഡിനേറ്ററും ശുചിത്വ മിഷന്‍ റിസോഴ്സ് പേഴ്സണുമായ പി.വി സഹദേവന്‍ മാലിന്യ പരിപാലന തുടര്‍പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കേണ്ടത് സംബന്ധിച്ച് വിശദീകരിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഞ്ജു ജയന്റെ അധ്യക്ഷതയില്‍ മലമ്പുഴ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുജാത രാധാകൃഷ്ണന്‍, വി.ഇ.ഒ പി. തങ്കരാജ്, ഓഡിറ്റ് സമിതി അംഗം ഷഹര്‍ബാന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശശാങ്കന്‍, നോഡല്‍ ഓഫീസറും ഹെഡ് ക്ലാര്‍ക്കുമായ പി.എം ജസീല, മെമ്പര്‍മാരായ സലജ സുരേഷ്, ലീലാ ശശി, റാണി ശെല്‍വന്‍, ഹേമലത, ജെ.എച്ച്.ഐ. അനീഷ് , ഹരിത കര്‍മ്മ സേന കണ്‍സോര്‍ഷ്യം പ്രസിഡന്റ് അജിത, സെക്രട്ടറി എ. ഹസീന, മലമ്പുഴ ആര്‍.ജി.എസ്.എ. കോ-ഓര്‍ഡിനേറ്റര്‍ കെ. പ്രസീദ, കില തീമാറ്റിക് എക്സ്പേര്‍ട്ട് വി.എ രമ്യ, സുജാത, സരിത, നിര്‍മ്മല എന്നിവര്‍ പങ്കെടുത്തു.

Tags