ബൈക്ക് അപകടത്തില്‍പെട്ട് ആശുപത്രിയില്‍ എത്തിച്ചയാളുടെ ബാഗില്‍ നിന്ന് കണ്ടെത്തിയത് കഞ്ചാവും വടിവാളും ; അറസ്റ്റില്‍

ബൈക്ക് അപകടത്തില്‍പെട്ട് ആശുപത്രിയില്‍ എത്തിച്ചയാളുടെ ബാഗില്‍ നിന്ന് കഞ്ചാവും വടിവാളും കണ്ടെടുത്തു. കാപ്പ കേസില്‍ പ്രതിയായിരുന്ന മേലാംകോട് പൊന്നുമംഗലം പുത്തന്‍വീട്ടില്‍ കിരണിന്റെ ബാഗില്‍ നിന്നാണ് കഞ്ചാവും വടിവാളും പിടിച്ചെടുത്തത്. ഇയാളെ നരുവാമൂട് പൊലീസ് അറസ്റ്റ് ചെയ്തു.വലിയറത്തലയ്ക്ക് സമീപമായിരുന്നു അപകടം നടന്നത്.
കാട്ടാക്കടയില്‍ നിന്ന് നേമത്തേക്ക് വരികയായിരുന്ന പ്രതി സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരുക്കേറ്റ് റോഡില്‍ കിടന്ന കിരണിനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്നാണ് ഇയാളുടെ ബാഗില്‍ നിന്ന് കഞ്ചാവും വടിവാളും കണ്ടെടുത്തത്.ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഒന്നരയോടിയോളം നീളമുള്ള വടിവാളും ആറ് പൊതികളിലായി സൂക്ഷിച്ച 300 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.