സ്പീക്കറില്‍ കഞ്ചാവ് കടത്ത്;ബംഗാള്‍ സ്വദേശി ആലുവ റെയിൽവേ സ്റ്റേഷനിൽ പിടിയില്‍
Updated: Nov 11, 2026, 10:53 IST
ഇയാളുടെ കൈവശമുണ്ടായിരുന്ന കറുത്ത ബാഗില്‍ ഉണ്ടായിരുന്ന രണ്ട് മ്യൂസിക് സ്പീക്കറുകളിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
കൊച്ചി: മ്യൂസിക് സ്പീക്കറുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് കഞ്ചാവ് നടത്തിയ ബംഗാള്‍ സ്വദേശി പിടിയിൽ .ഒന്നര കിലോ ഉണങ്ങിയ കഞ്ചാവാണ് പിടിച്ചെടുത്തത്.ബംഗാള്‍ സ്വദേശി റഘുബ് ഗാസിയാണ് പിടിയിലായത്.
ഇയാളുടെ കൈവശമുണ്ടായിരുന്ന കറുത്ത ബാഗില്‍ ഉണ്ടായിരുന്ന രണ്ട് മ്യൂസിക് സ്പീക്കറുകളിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഇയാള്‍ എവിടെ നിന്നാണ് കഞ്ചാവ് വാങ്ങിയത്, ആര്‍ക്ക് കൈമാറാനാണ് കൊണ്ടു വന്നത്, ഇയാളുടെ ഇടപാടുകാര്‍ ആരൊക്കെ തുടങ്ങിയ കാര്യങ്ങള്‍ വിശദമായി അന്വേഷിച്ചു വരികയാണെന്ന് പൊലീസ് സൂചിപ്പിച്ചു. മേഖലയില്‍ പരിശോധന കൂടുതല്‍ ശക്തമാക്കുമെന്നും പൊലീസ് വ്യക്തമാക്കി
.jpg)

