തിരുവല്ലയിൽ വൻ കഞ്ചാവ് വേട്ട ; ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന 1.176 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

Major Ganja Seizure in Thiruvalla; Two Youths Arrested with 1.176 kg of Ganja Smuggled via Train

 തിരുവല്ല : തിരുവല്ലയിൽ വൻ കഞ്ചാവ് വേട്ട. ട്രെയിൻ മാർഗ്ഗം കടത്തിക്കൊണ്ടുവന്ന 1.176 കിലോഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ പോലീസിന്റെ പിടിയിലായി. ആലപ്പുഴ വണ്ടാനം വൃക്ഷ വിലാസം വീട്ടിൽ ഇസഹാഖ് (24), ആലപ്പുഴ മണ്ണഞ്ചേരി ആപ്പൂർ വെളിയിൽ വീട്ടിൽ മുഹമ്മദ് ഷാഫി (26 ) എന്നിവരാണ് തിരുവല്ല റെയിൽവേ സ്റ്റേഷന് സമീപത്തു നിന്നും  വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ ട്രാവൽ ബാഗിൽ ഒളിപ്പിച്ച നിലയിലുള്ള കഞ്ചാവുമായി പിടിയിലായത്.

 ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തിരുവല്ല പോലീസും ഡാൻസാഫ് ടീമും ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി ഇരുവരും പിടിയിലായത്. തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി നഗരത്തിലേക്ക് നടന്നു വരവേ ചിലങ്ക ജംഗ്ഷന് സമീപത്ത് നിന്നാണ് ഇരുവരും പോലീസിന്റെ വലയിലായത്. 

Major Ganja Seizure in Thiruvalla; Two Youths Arrested with 1.176 kg of Ganja Smuggled via Train

പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ കഞ്ചാവ് എത്തിക്കുന്ന മാഫിയയുടെ പ്രധാന കണ്ണികളാണ് പിടിയിലായ ഇരുവരും എന്ന് പോലീസ് പറഞ്ഞു. പ്രതികളെ പിന്നീട് കോടതിയിൽ ഹാജരാക്കും.

Tags