ഷൊര്‍ണൂരില്‍ പത്തുകിലോ കഞ്ചാവ് പിടികൂടി

google news
ganja

തൃശൂര്‍: ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവ് വേട്ട. മംഗലാപുരം-നാഗര്‍കോവില്‍ എക്‌സ്പ്രസ് ട്രെയിനില്‍ നടത്തിയ പരിശോധനയ്ക്കിടെ ഷൊര്‍ണൂര്‍ റെയില്‍വേ പോലീസ് 10.400 കിലോഗ്രാം കഞ്ചാവ് പിടികൂടി. രണ്ട് ബാഗുകളിലായി അഞ്ച് പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. ഷൊര്‍ണൂരിലേക്ക് കഞ്ചാവ് കടത്തുന്നത് വര്‍ധിക്കുന്നതായി പോലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന കര്‍ശനമാക്കിയത്. അടുത്ത ദിവസം മുതല്‍ പ്രത്യേക പരിശീലനം നേടിയ രണ്ട് പോലീസ് നായ്ക്കളുടെ സാന്നിധ്യത്തില്‍ ലഹരിവസ്തുക്കള്‍ കണ്ടെത്താനുള്ള പരിശോധന ആരംഭിക്കുമെന്ന് എസ്.ഐ. അനില്‍മാത്യു പറഞ്ഞു. റെയില്‍വേ പോലീസ് ഇന്‍സ്‌പെക്ടര്‍ പി.വി. രമേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്.

Tags