കാപ്പ ചുമത്തി നാട് കടത്തപ്പെട്ടയാൾ തിരിച്ചെത്തി കഞ്ചാവ് വിൽപ്പന: പതിനൊന്നര കിലോ എക്സൈസ് പിടികൂടി

google news
dszg


 കൽപ്പറ്റ: പൊഴുതനയിൽ വലിയ അളവിലുള്ള മയക്കുമരുന്ന് ശേഖരം പിടികൂടി.പൊഴുതന ടൗണിന് സമീപമുള്ള ആളൊഴിഞ്ഞ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നടത്തിയ പരിശോധനയിൽ 11.300 കിലോ കഞ്ചാവ് പിടികൂടി. 

കഞ്ചാവ് സൂക്ഷിച്ചുവച്ച കുറ്റത്തിന് പൊഴുതന സ്വദേശിയായ  കാരാട്ട് വീട്ടിൽ ജംഷീർ അലി ( 35 ) എന്നയാളെയും ആലപ്പുഴ സ്വദേശിയായ സൗമ്യഭവനം വീട്ടിൽ  ടി.എസ്.സുരേഷ്  (27) എന്നയാളെയും  കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീൻ ടി യും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു. പൊഴുതന ടൗണിന് സമീപമുള്ള നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ അടുക്കള ഭാഗത്ത് കുഴിച്ചിട്ട നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്. ജംഷീർ അലി നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ്. 

വയനാട് ജില്ലയിലെ പ്രധാന മയക്കുമരുന്ന് വിൽപ്പനക്കാരാണ് പിടികൂടിയ ജംഷീർ അലിയും സുരേഷും.ജംഷീർ അലി കാപ്പ ചുമത്തി നാടുകടത്തിയിരുന്ന വ്യക്തി കൂടിയാണ്. പരിശോധനയിൽ പ്രിവന്റി ഓഫീസർമാരായ കെ. അസീസ്. , പി. കൃഷ്ണൻകുട്ടി.  സിവിൽ എക്സൈസ് ഓഫീസർമാരായ വി.കെ. വൈശാഖ് , ഇ ബി.അനീഷ്., കെ., അജയ്.  എന്നിവർ പങ്കെടുത്തു
 

Tags