ഓട്ടോറിക്ഷയില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവ് പിടികൂടി
Tue, 14 Mar 2023

കാസര്‍ക്കോട് തളങ്കര കടവത്ത് ഓട്ടോറിക്ഷയില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവ് പിടികൂടി. ഓട്ടോ ഡ്രൈവറും തളങ്കര സ്വദേശിയുമായ ഹാരിസിനെ പൊലീസ് അറസ്റ്റ് ചെയ്തു. 1.45 കിലോഗ്രാം കഞ്ചാവാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. രഹസ്യവിവരത്തെ തുടര്‍ന്ന് കാസര്‍ക്കോട് സി.ഐ പി അജിത് കുമാറും സംഘവും പരിശോധന നടത്തുകയായിരുന്നു.