തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട : 100 കിലോയോളം കഞ്ചാവുമായി 4 പേർ പിടിയിൽ

google news
arrested

തിരുവനന്തപുരം : തിരുവനന്തപുരം കണ്ണേറ്റുമുക്കിൽ 100 കിലോയോളം കഞ്ചാവുമായി 4 പേർ പിടിയിൽ. എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ആണ് വൻ കഞ്ചാവ് കടത്ത് തടഞ്ഞത്. ഇവരിൽ മൂന്ന് പേരെ എക്സൈസ് സംഘവും ഓടിരക്ഷപ്പെടാൻ ശ്രമിച്ചയാളെ നാട്ടുകാരും പിടികൂടുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന സ്ത്രീ പരിശോധനയ്ക്കിടെ ഓടി രക്ഷപെട്ടു.

തിരുവനന്തപുരത്ത് നിന്ന് വാടകയ്ക്ക് എടുത്ത ഇന്നോവ കാറിലായിരുന്നു കഞ്ചാവ് കടത്ത്. കുടുംബമായി യാത്ര പോകാനെന്ന വ്യാജേനയാണ് വാഹനം എടുത്തത്. പിന്നീട് സംസ്ഥാനം വിട്ടുപോയ വാഹനം തുടർച്ചയായി 1300 കിലോമീറ്ററോളം നിർത്താതെ ഓടി. വാഹനത്തിന്റെ ജിപിഎസ് ട്രാക്കറിൽ ഇക്കാര്യം മനസിലാക്കിയ വാഹനത്തിന്റെ ഉടമ എക്സൈസ് സംഘത്തെ വിവരം അറിയിച്ചു.വാഹനത്തിൽ നൂറ് കിലോയോളം കഞ്ചാവ് ഉണ്ടെന്നാണ് സംശയം. ആന്ധ്രയിലേക്കാണ് കാറുമായി പ്രതികൾ പോയത്. കഞ്ചാവ് അളന്നുതൂക്കിയിട്ടില്ല.

Tags