തൃശൂര്‍ കുതിരാന്‍ തുരങ്കത്തില്‍ വന്‍കഞ്ചാവ് വേട്ട : 50 കിലോ കഞ്ചാവുമായി നാലുപേര്‍ പിടിയില്‍

google news
arrest1

തൃശൂര്‍: കുതിരാന്‍ തുരങ്കത്തില്‍ കാറില്‍ കടത്തിയ 50 കിലോ കഞ്ചാവ് പീച്ചി പോലീസ് പിടികൂടി. ഒഡിഷ കോരപ്പുട് ചപ്പാടി ഹരിയമുണ്ട ഗാഡിയ (23), കോട്ടയം കടത്തുരുത്തി കുറുപ്പുംതറ ദേശത്ത് മണിമലകുന്നേല്‍ വീട്ടില്‍ തോമസ് (42), കോട്ടയം ഏറ്റുമാനൂര്‍ അതിരംപുഴ മാങ്കിലേത്ത് വീട്ടില്‍  ലിന്റോ (35), കോഴിക്കോട് കൊടുവള്ളി മാനിപുരം അങ്കമണ്ണില്‍ വീട്ടില്‍ സ്വദേശി അസറുദ്ദീന്‍ (22) എന്നിവര്‍ അറസ്റ്റിലായി.  ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ പുലര്‍ച്ചെ നാലിന് പീച്ചി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി.എം. രതീഷിന്റെ നേതൃത്വത്തിലുള്ള  സംഘം നടത്തിയ ഓപ്പറേഷനിലാണ് കഞ്ചാവ് കടത്തുകാരെ വലയിലാക്കിയത്.

പാലക്കാട് ഭാഗത്തുനിന്ന് നാലു പേരടങ്ങുന്ന സംഘം കാറില്‍ കഞ്ചാവുമായി വരുന്നു എന്ന വിവരം  ലഭിച്ചിരുന്നു.  തുടര്‍ന്ന് ജീപ്പുമായി പോലീസുകാരുടെ സംഘം വാണിയംപാറയില്‍  കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും വെട്ടിച്ച് കടന്നു കളഞ്ഞു.  അതേസമയം പോലീസിന്റെ മറ്റൊരു സംഘം ജീപ്പുമായി തുരങ്കത്തിന്റെ പടിഞ്ഞാറുഭാഗത്ത് നിലയുറപ്പിച്ചു. വാണിയംപാറയില്‍ പോലീസ് ജീപ്പിനെ വെട്ടിച്ചു കടന്ന കാറിനെ  ചെയ്‌സു ചെയ്താണ് തുരങ്കത്തില്‍ പിടികൂടിയത്.

എ.എസ്.ഐ: പ്രിയ, സി.പി.ഒ. മാരായ റഷീദ്, സനില്‍കുമാര്‍, സിറ്റി ഡാന്‍സാഫ് സ്‌ക്വാഡ് ടീം അംഗങ്ങളും  എസ്.ഐമാരുമായ സുവ്രതകുമാര്‍, റാഫി , രാകേഷ്, ഗോപാലകൃഷ്ണന്‍, എസ്.സി.പി.ഒ: പളനിസ്വാമി, സി.പി.ഒ. വിപിന്‍ദാസ്, ശരത്ത്, ഹൈവേ പട്രോളിങ് എസ്.ഐ: മനോജ്, സി.പി.ഒമാരായ  ബിനോജ്, മനോജ്, എസ്.  സി.പി.ഒ. വിശാഖ്  എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.

Tags