ഭാര്യയോട് ഫോണില്‍ മാപ്പു പറഞ്ഞ് ഗണേഷ് കുമാര്‍; പരാതിയില്ലെന്ന് ബിന്ദു മേനോൻ

ganeshkumar

ഭാര്യ ബിന്ദുവുമായി മന്ത്രി ഫോണില്‍ സംസാരിച്ചു. മാപ്പ് പറഞ്ഞെന്ന് ഭാര്യ ബിന്ദു മേനോൻ. 

തിരുവനന്തപുരം: മന്ത്രി കെ.ബി ഗണേഷ് കുമാര്‍  വിവാദം ഒത്തുതീർപ്പിലേക്ക് . ഭാര്യ ബിന്ദുവുമായി മന്ത്രി ഫോണില്‍ സംസാരിച്ചു, മാപ്പ് പറഞ്ഞെന്ന് ഭാര്യ ബിന്ദു മേനോൻ. 

പരാതിയുമായി പോകില്ലെന്ന് ബിന്ദു പറഞ്ഞതായാണ് വിവരം.വാളകത്തെ കുടുംബവീട്ടില്‍ വച്ച്‌ ഗണേശിനെ ഒരു സ്ത്രീക്കൊപ്പം മോശമായ രീതിയില്‍ കണ്ടു എന്നായിരുന്നു ഭാര്യ ബിന്ദുവിന്‍റെ ആരോപണം. അതിന്‍റെ ചിത്രങ്ങള്‍ എടുത്ത ഫോണ്‍ ബലമായി പിടിച്ച്‌ വാങ്ങാൻ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് ശ്രമിച്ചു എന്നും ആരോപിച്ചിരുന്നു.

tRootC1469263">

ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാന്‍ ഗണേഷ് കുമാര്‍ വാളകത്തെ വീട്ടില്‍നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിലപാട് നിര്‍ണ്ണായകമാകും.

ഇന്ന് മുഖ്യമന്ത്രിയും മന്ത്രി ഗണേഷ് കുമാറും തമ്മില്‍ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച നടക്കും. ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് നടക്കുന്ന കൂടിക്കാഴ്ചയില്‍ കുടുംബപ്രശ്നങ്ങള്‍ പരിഹരിച്ച വിവരം മന്ത്രി മുഖ്യമന്ത്രിയെ ഔദ്യോഗികമായി അറിയിക്കും.

2011ലെ ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്ത് ഗാർഹിക പീഡന പരാതിയില്‍ ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം തെറിച്ചതാണ്. പിന്നീട് ഇരുവരും വിവാഹമോചിതരാകുകയും ചെയ്തു.

Tags