കൊമ്പുകൾ മുറിച്ചു, ശ്രീവല്ലഭ ക്ഷേത്രത്തിലെ ഗജരാജൻ ജയരാജന് ഇനി തുമ്പിക്കൈ ഉയർത്താം

With the horns cut off, Gajarajan Jayarajan of the Sri Vallabha temple can now raise his trunk

 തിരുവല്ല : തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ ഗജരാജനായ ജയരാജന് ഇനി തീറ്റയെടുക്കാൻ കൂട്ടു കൊമ്പ് തടസ്സമാവില്ല. തീറ്റയെടുക്കാൻ തടസ്സമായി നിന്നിരുന്ന കൊമ്പുകൾ വനം വകുപ്പിന്റെ നേതൃത്വത്തിൽ മുറിച്ചുമാറ്റി. കൊമ്പ് വളർന്നതോടെ തീറ്റ എടുക്കാൻ കഴിയാത്ത ജയരാജന്റെ നിസ്സഹായ അവസ്ഥ കഴിഞ്ഞ ആഴ്ച മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വനം വകുപ്പിന്റെ അടിയന്തര നടപടി ഉണ്ടായത്. 

വനം വകുപ്പ് സോഷ്യൽ ഫോറസ്ട്രി റാന്നി റെയിഞ്ച് ഓഫീസർ വി എസ് ഷുഹൈബ് മേൽനോട്ടം വഹിച്ചു. ഇരു കൊമ്പുകളും 15 സെന്റീമീറ്റർ മുറിച്ചു പാകപ്പെടുത്തി. ആനകളുടെ കൊമ്പ് മുറിക്കുന്നതിൽ വിദഗ്ധനായ തൃശൂർ സ്വദേശി സ്മിതേഷാണ് കൊമ്പുകൾ മുറിച്ചു.മാറ്റിയത്. 2022 ഓഗസ്റ്റിലാണ് ജയരാജന്റെ കൊമ്പുകൾ അവസാനമായി മുറിച്ചത്. അന്ന് കോടതി ഉത്തരവ് നേടിയെടുത്തതിന് ശേഷമാണ് ബോർഡ് നടപടിയെടുത്തത്. 2015ലും 19ലും മുറിച്ച് ആകൃതി വരുത്തിയിട്ടുണ്ട്. 31 വയസ്സുള്ള ജയരാജന് കൊമ്പുകളായിരുന്നു എക്കാലത്തെയും വലിയ പ്രശ്നം ആന മദപ്പാടിന്റെ ലക്ഷണങ്ങൾ കാട്ടിത്തുടങ്ങിയിരുന്നു.

 കഴിഞ്ഞ തിങ്കളാഴ്ച റേഞ്ച് ഫോറസ്റ്റ് ഓഫിസർ വി.എസ്. ഷുഹൈബിന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു റിപ്പോർട്ട് നൽകിയിരുന്നു. തുടർന്ന് ശനിയാഴ്ച ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി ലഭിച്ചു. അടുത്ത ദിവസം തന്നെ കൊമ്പ് മുറിക്കാനുള്ള നടപടിയുണ്ടായി. അസി. ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ. ജയ്‌സ്മോൻ പി അച്ചൻകുഞ്ഞ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് ഡപ്യൂട്ടി കമ്മിഷണർ മുരളീധരൻ പിള്ള എന്നിവർ സ്ഥലത്തുണ്ടായിരുന്നു.

Tags