പുഷ്പാർച്ചന നടത്തണെന്ന് ആവശ്യപ്പെട്ടിട്ടില്ല ; ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസിന്റെ ആരോപണം തള്ളി ജി സുകുമാരൻനായർ
Updated: Jan 5, 2026, 11:07 IST
ചങ്ങനാശേരി : മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ അനുവദിച്ചില്ലെന്ന ബംഗാൾ ഗവർണർ സിവി ആനന്ദബോസിന്റെ വാദം തള്ളി ജി സുകുമാരൻ നായർ. പുഷ്പാർച്ചന നടത്തണെന്ന് ആവശ്യപ്പെട്ടിട്ടില്ല എന്ന് ജി സുകുമാരൻനായർ പറഞ്ഞു.
ബംഗാൾ ഗവർണറായി ചുമതലയേൽക്കുംമുമ്പ് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ പെരുന്നയിൽ പോയപ്പോൾ തനിക്ക് അവസരം നിഷേധിച്ചെന്നായിരുന്നു ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസിന്റെ ആരോപണം. പെരുന്നയിലെ കാവൽക്കാരനെ കാണാനല്ല അവിടെ പോകുന്നതെന്നും എൻ.എസ്.എസിന്റെ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ ഒളിയമ്പെയ്ത് അദ്ദേഹം പറഞ്ഞിരുന്നു.
tRootC1469263">.jpg)


