കളത്തിലിറങ്ങി ജി സുധാകരൻ; വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച, എൻഎസ്എസ് ആസ്ഥാനത്തെത്തുമെന്നും വിവരം
അമ്പലപ്പുഴ: പാർട്ടി വിട്ട ജി സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ഉറപ്പായതോടെ സമുദായ നേതാക്കളുമായി കൂടി കാഴ്ച നടത്തി.ജി സുധാകരന്‍ രാവിലെ കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളി നടേശന്റെ വീട്ടിലെത്തി അദ്ദേഹവുമായി സംസാരിച്ചു. ശേഷം പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്തി ജി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ട നടത്തിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം.
tRootC1469263">ജി സുധാകരന് യുഡിഎഫ് പിന്തുണ നല്‍കുമെന്നാണ് കോൺഗ്രസ് നിലപാട്.ഇതുമായി ബന്ധപ്പെട്ട് ഇന്ന് ഡല്‍ഹിയില്‍ ചേരുന്ന യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. സുധാകരന്‍ കോണ്‍ഗ്രസിന് മുന്നില്‍ ഉപാധികള്‍ ഒന്നും വെച്ചിട്ടില്ല. മന്ത്രി സ്ഥാനമോ മറ്റു പദവികളോ ആവശ്യപ്പെട്ടിട്ടില്ല. കെ സി വേണുഗോപാലുമായി ജി സുധാകരന്‍ ചര്‍ച്ച നടത്തിയതായാണ് വിവരം. ജി സുധാകരന്‍ നിലപാട് വ്യക്തമാക്കിയ ശേഷം പിന്തുണക്കുന്ന കാര്യം ആലോചിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നത്. എച്ച് സലാമാണ് അമ്പലപ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. എച്ച് സലാമിനെ തോല്‍പ്പിക്കണമെന്ന ഒറ്റ അജണ്ടയാണ് കോണ്‍ഗ്രസ് മുന്നോട്ടുവെച്ചിരിക്കുന്നത്.
.jpg)


