പാര്‍ട്ടിയുമായി തര്‍ക്കത്തിനിടെ ജി സുധാകരന്‍ ഇന്ന് സിപിഎം വേദിയിലേക്ക്

'The revelation that postal votes were edited was a rhetorical ploy, it was not said that votes were edited'; G Sudhakaran asks the police chief to ask why he filed a case in a hurry
'The revelation that postal votes were edited was a rhetorical ploy, it was not said that votes were edited'; G Sudhakaran asks the police chief to ask why he filed a case in a hurry

പാര്‍ട്ടിയുടെ പോഷക സംഘടനയായ കെഎസ്‌കെടിയുവിന്റെ മുഖമാസിക 'കര്‍ഷക തൊഴിലാളി'യുടെ വി എസ് അച്യുതാനന്ദന്‍ സ്മാരക പുരസ്‌കാര സമര്‍പ്പണമാണ് പരിപാടി. 

വിവാദങ്ങള്‍ക്കിടെ മുതിര്‍ന്ന നേതാവ് ജി സുധാകരനെ പങ്കെടുപ്പിച്ചു കൊണ്ടുള്ള സിപിഎം പരിപാടി ഇന്ന് കുട്ടനാട്ടില്‍ നടക്കും. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജി സുധാകരനെ പാര്‍ട്ടി പരിപാടിയിലേക്ക് ആലപ്പുഴയിലെ നേതൃത്വം ക്ഷണിക്കുന്നത്. പാര്‍ട്ടിയുടെ പോഷക സംഘടനയായ കെഎസ്‌കെടിയുവിന്റെ മുഖമാസിക 'കര്‍ഷക തൊഴിലാളി'യുടെ വി എസ് അച്യുതാനന്ദന്‍ സ്മാരക പുരസ്‌കാര സമര്‍പ്പണമാണ് പരിപാടി. 

tRootC1469263">

പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം എ ബേബിയും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പരിപാടിയില്‍ പങ്കെടുക്കും. നേതൃത്വവുമായി പരസ്യ പോരിലേക്ക് കടന്ന ജി സുധാകരനെ കഴിഞ്ഞ ദിവസം വീട്ടില്‍ എത്തി നേതാക്കള്‍ അനുനയിപ്പിക്കുകയായിരുന്നു. കേന്ദ്രകമ്മിറ്റി അംഗം സി എസ് സുജാതയും ജില്ലാ സെക്രട്ടറി ആര്‍ നാസറും നേരിട്ടെത്തിയായിരുന്നു പരിപാടിക്ക് ക്ഷണിച്ചത്. ക്ഷണം സ്വീകരിച്ചു പരിപാടിയില്‍ പങ്കെടുക്കുമെന്ന് ജി സുധാകരന്‍ അറിയിച്ചു.

Tags