അറിയിക്കാതെ ആലപ്പുഴ ബീച്ച് സന്ദർശിച്ചു; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനവുമായി ജി. സുധാകരൻ

G. Sudhakaran strongly criticizes Union Minister Suresh Gopi for visiting Alappuzha beach without informing him

ആലപ്പുഴ: സ്ഥലം എംഎൽഎയായ തന്നെ അറിയിക്കാതെ ആലപ്പുഴ ബീച്ച് സന്ദർശിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനവുമായി അമ്പലപ്പുഴ എംഎൽഎ ജി. സുധാകരൻ. ആലപ്പുഴ ബീച്ച് സന്ദർശിക്കാൻ സുരേഷ് ഗോപിക്ക് എങ്ങനെ ധൈര്യം വന്നുവെന്ന് ചോദിച്ച അദ്ദേഹം, തന്നെയോ എ.ഡി. തോമസ് എംഎൽഎയെയോ ഇക്കാര്യം അറിയിച്ചില്ലെന്നും കുറ്റപ്പെടുത്തി.

ആലപ്പുഴ നഗരസഭയുടെ കേരളോത്സവം പരിപാടിയിൽ സംസാരിക്കവെയായിരുന്നു ജി. സുധാകരന്റെ വിമർശനം. ആർക്കും എന്തും ചെയ്യാമെന്നാണോയെന്നും അദ്ദേഹം ചോദിച്ചു. കേന്ദ്ര ടൂറിസം പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി കഴിഞ്ഞ ദിവസം ആലപ്പുഴ ബീച്ചിൽ സന്ദർശനം നടത്തിയത്.

Tags