ചരിത്രത്തെ പഠിക്കാതെ പൊതുകാര്യം കൈകാര്യം ചെയ്യുന്നവർക്ക് ആ പ്രസ്ഥാനത്തോട് നീതി പുലർത്താൻ കഴിയില്ല :ജി സുധാകരൻ
Jun 24, 2025, 13:35 IST
ആലപ്പുഴ: ചരിത്രത്തെ പഠിക്കാതെ പൊതുകാര്യം കൈകാര്യം ചെയ്യുന്നവർക്ക് ആ പ്രസ്ഥാനത്തോട് നീതി പുലർത്താൻ കഴിയില്ല'സിപിഐഎം നേതാവ് ജി സുധാകരൻ.അടിയന്തരാവസ്ഥ വാർഷിക പരിപാടിയിൽ ക്ഷണിക്കാത്തതിൽ പരോക്ഷ വിമർശനവുമായി ജി സുധാകരൻ. നേരിട്ട് അറിവില്ലാത്തവർ അടിയന്തരാവസ്ഥയെ കുറിച്ച് സംസാരിക്കുന്നുവെന്ന് സുധാകരൻ പറഞ്ഞു. ചരിത്രം പഠിക്കാതെയാണ് പലരും പറയുന്നതെന്നും എല്ലാം ഓർക്കുന്നതാണ് മാനവ സംസ്‌കാരമെന്നും സുധാകരൻ പറഞ്ഞു.
tRootC1469263">'ചരിത്രം പുരോഗതിയാണ്, അതിനെ പറ്റി മനസിലാക്കണം. കുറച്ചു വർഷങ്ങൾ കൂടി കഴിഞ്ഞാൽ അടിയന്തരാവസ്ഥക്കാലത്ത് ജീവിച്ചിരുന്നവർ ഇല്ലാതാകും. ചരിത്രത്തെ പഠിക്കാതെ പൊതുകാര്യം കൈകാര്യം ചെയ്യുന്നവർക്ക് ആ പ്രസ്ഥാനത്തോട് നീതി പുലർത്താൻ കഴിയില്ല', സുധാകരൻ പറഞ്ഞു. സിപിഐഎം പരിപാടിയെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
.jpg)


