ആഭ്യന്തരവകുപ്പിനും പൊലീസിനുമെതിരെ രൂക്ഷവിമർശനവുമായി ജി. സുധാകരൻ എം.എൽ.എ; സെക്രട്ടേറിയറ്റ് മനുഷ്യത്വമില്ലാത്ത സ്ഥലമെന്നും വിമർശനം

G. Sudhakaran MLA sharply criticizes the Home Department and the Police; criticizes the Secretariat as an inhumane place

തിരുവനന്തപുരം: ആഭ്യന്തരവകുപ്പിന്റെയും സംസ്ഥാന പൊലീസിന്റെയും പ്രവർത്തനങ്ങൾക്കെതിരെ നിയമസഭയിൽ രൂക്ഷവിമർശനവുമായി ജി. സുധാകരൻ എം.എൽ.എ. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നല്ല വ്യക്തിയാണെങ്കിലും അദ്ദേഹത്തിന്റെ വകുപ്പിന്റെ പ്രവർത്തനം വളരെ മോശമാണെന്ന് അദ്ദേഹം പറഞ്ഞു. ചേരാനല്ലൂർ വാഹനാപകട കേസിൽ പൊലീസിനെതിരെ ശക്തമായ വിമർശനം ഉയർന്ന പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

"രമേശ് ചെന്നിത്തല മഹാനാണ്, എന്നാൽ അദ്ദേഹത്തിന്റെ വകുപ്പ് മഹാമോശമാണ്. പൊലീസുകാർ മുഴുവൻ കുഴപ്പക്കാരാണ്. വെളുത്ത് സുന്ദരനായതുകൊണ്ട് മാത്രം കാര്യമില്ല, പൊലീസിനെ കൃത്യമായി നിയന്ത്രിക്കണം. അവർ തെറ്റ് ചെയ്ത ശേഷം ആഭ്യന്തരമന്ത്രി വിവരമറിയുന്നതിൽ കാര്യമില്ല," എന്ന് ജി. സുധാകരൻ കുറ്റപ്പെടുത്തി. യൂണിഫോമിട്ട പൗരന്മാരായി പൊലീസുകാരെ മാറ്റണമെന്നും സംസ്ഥാനത്ത് ഒരു ലക്ഷം പൊലീസുകാരെങ്കിലും ഉണ്ടാകണമെന്നും അതിൽ കൂടുതൽ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇതോടൊപ്പം സെക്രട്ടേറിയറ്റിന്റെ പ്രവർത്തനങ്ങളെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. സെക്രട്ടേറിയറ്റ് എന്നത് മനുഷ്യത്വമില്ലാത്ത സ്ഥലമാണെന്നും അതിൽ കാര്യമായ മാറ്റങ്ങളൊന്നും വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടേറിയറ്റിനെ നന്നാക്കാൻ നോക്കിയാൽ നടക്കില്ലെന്നും അത് അടിയന്തരമായി പുനസംഘടിപ്പിക്കണമെന്നും ആവശ്യപ്പെട്ട അദ്ദേഹം, കിഫ്ബി വളരെ നല്ല പ്രസ്ഥാനമാണെന്നും അതിനെ ശരിയായ രീതിയിൽ പ്രയോജനപ്പെടുത്തണമെന്നും സഭയിൽ വ്യക്തമാക്കി.

Tags