ജി സുധാകരന്‍ അധികാരമോഹി ; ശിവന്‍കുട്ടി

‘Bus concession is not a boon for private buses; children should not be made to stand up from their seats’; Minister V Sivankutty

പാര്‍ട്ടിയുടെ നിര്‍ണായക ഘട്ടത്തില്‍ അദ്ദേഹത്തെ പോലുള്ള ഒരാള്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് ചെയ്തതെന്നും ശിവന്‍കുട്ടി പറഞ്ഞു

സിപിഐഎമ്മുമായി ഇടഞ്ഞ ജി സുധാകരനെതിരെ മന്ത്രി വി ശിവന്‍കുട്ടി. ജി സുധാകരന്‍ അധികാരമോഹിയാണെന്നും പാര്‍ട്ടിയുടെ നിര്‍ണായക ഘട്ടത്തില്‍ അദ്ദേഹത്തെ പോലുള്ള ഒരാള്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് ചെയ്തതെന്നും ശിവന്‍കുട്ടി പറഞ്ഞു

ഒരു കമ്യൂണിസ്റ്റുകാരന് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണ് ജി സുധാകരന്‍ ചെയ്തത്. ഈ പാര്‍ട്ടി തന്നെയാണ് തനിക്കും സുധാകരേട്ടന്‍ അടക്കമുള്ളവര്‍ക്കും സ്ഥാനമാനങ്ങള്‍ തന്നിട്ടുള്ളത്. എത്ര സ്ഥാനമാനങ്ങളാണ് കൊടുത്തിട്ടുള്ളത്. ഇനിയും വേണമെന്ന് പറഞ്ഞ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുകയല്ല വേണ്ടത്. ചുവന്ന കൊടിക്ക് മുകളില്‍ ആര് പറന്നാലും പാര്‍ട്ടി സഖാക്കള്‍ അംഗീകരിക്കില്ല. ആലപ്പുഴയിലെ ജനങ്ങള്‍ അതിനെതിരെ വിധിയെഴുതുമെന്നും ശിവന്‍കുട്ടി പറഞ്ഞു.

tRootC1469263">

Tags