ജി സുധാകരനും ഗോവിന്ദനും കുഞ്ഞികൃഷ്ണനും പാര്‍ട്ടിയെ വഞ്ചിച്ച് പോയവരാണ്, വിമതരായി മത്സരിച്ചവര്‍ വര്‍ഗവഞ്ചകരാണ് ; എം വി ജയരാജന്റ വാദം തള്ളി എം വി ഗോവിന്ദന്‍

m v jayarajan

ഓരോ ചാനലില്‍ സംസാരിക്കുന്നതിന് മറുപടി പറയണ്ടതില്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.

തെറ്റ് തിരുത്തിയാല്‍ കണ്ണൂരില്‍ പാര്‍ട്ടി വിട്ട ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജന്റ വാദം പൂര്‍ണ്ണമായും തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടല്ല എം വി ജയരാജന്റെ പ്രതികരണമെന്നും ഓരോരുത്തരും ഓരോ ചാനലില്‍ സംസാരിക്കുന്നതിന് മറുപടി പറയണ്ടതില്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കി'

'പാര്‍ട്ടിയുടെ ഭാഗമായല്ല അദ്ദേഹം സംസാരിച്ചത്. തെറ്റു തിരുത്തിയാല്‍ ആരെയും തിരിച്ചെടുക്കും. വര്‍ഗ്ഗ വഞ്ചന എന്നതാണ് തെറ്റ്. പക്ഷേ ജി സുധാകരനും ഗോവിന്ദനും കുഞ്ഞികൃഷ്ണനും പാര്‍ട്ടിയെ വഞ്ചിച്ച് പോയവരാണ്. വിമതരായി മത്സരിച്ചവര്‍ വര്‍ഗവഞ്ചകരാണ്. അവരെ വിമര്‍ശിക്കുന്നത് തുടരുമെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.

സിപിഎമ്മിനുള്ളില്‍ വിഭാഗീയതയെന്ന വാര്‍ത്ത ഗോവിന്ദന്‍ തള്ളി. പാര്‍ട്ടിക്കുള്ളില്‍ നേതൃത്വത്തിനെതിരെ എതിര്‍ ചേരി എന്ന വാര്‍ത്ത അസംബന്ധമാണെന്നായിരുന്നു ഗോവിന്ദന്റെ പ്രതികരണം.

Tags