'മൂന്ന് തവണ വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല,ജി സുധാകരന്‍ കാണിച്ചത് മനുഷ്യന് ചേരാത്ത വഞ്ചനയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

sudhakaran

മനഃപൂര്‍വം എടുക്കാതിരിക്കുന്നതാണെന്നു മനസ്സിലായിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു സഖാവ് എന്നല്ല ഒരു മനുഷ്യന് ചേരാത്ത വഞ്ചനയാണ് ജി സുധാകരന്‍ കാണിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഞങ്ങളുടെ പ്രധാനപ്പെട്ട സഖാവായിരുന്നുവെന്നും മറ്റൊരു കൂട്ടരുമായി ചേരുമെന്ന് ചിന്തിക്കാന്‍ പറ്റുന്ന കാര്യമല്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അദ്ദേഹത്തിന് ഒരു വ്യതിയാനം വരുന്നുവെന്നു തോന്നിയപ്പോള്‍ വിളിച്ചിരുന്നു, ഫോണ്‍ എന്‍ഗേജ്ഡ് ആയിരുന്നു. രണ്ടാമതു വിളിച്ചപ്പോള്‍ ബെല്ലടിച്ചെങ്കിലും എടുത്തില്ല. മൂന്നാംതവണ വിളിച്ചപ്പോഴും എടുത്തില്ല. അപ്പോള്‍ മനഃപൂര്‍വം എടുക്കാതിരിക്കുന്നതാണെന്നു മനസ്സിലായിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആലപ്പുഴ ജില്ലാ സെക്രട്ടറിയടക്കമുള്ള ജില്ലാ സെക്രട്ടേറിയറ്റംഗങ്ങള്‍ സുധാകരനെ കാണാന്‍പോയപ്പോള്‍ മുഖ്യമന്ത്രി വിളിച്ചകാര്യം ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ ഓര്‍മ്മിപ്പിച്ചപ്പോള്‍ത്തന്നെ വിളിച്ചിട്ടില്ലെന്നു സുധാകരന്‍ പറഞ്ഞതായി മുഖ്യമന്ത്രി വ്യക്തമാക്കി. എങ്കില്‍, ഇപ്പോള്‍ വിളിച്ചുതരാമെന്ന് സെക്രട്ടറി പറഞ്ഞപ്പോള്‍ വേണ്ടാ, താന്‍ വിളിച്ചോളാമെന്നു പറഞ്ഞു. താന്‍ അദ്ദേഹത്തോടു സംസാരിച്ചാല്‍ എന്തെങ്കിലും മാറ്റം വരുമെന്ന് അര്‍ഥമില്ലയെന്നാണ് പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു. സുധാകരന്‍ കാലേക്കൂട്ടി തീരുമാനിച്ചതാണ് നടപ്പാക്കിയത്. ഞങ്ങള്‍ക്കത് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. ഇങ്ങനെ പോകുന്നവര്‍ക്കെല്ലാം ഒറ്റ ലക്ഷ്യമേയുള്ളൂ. അത് സ്ഥാനാര്‍ഥിയാകണമെന്നാണെന്നും വര്‍ഗവഞ്ചനയാണ് ഇവര്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags