കേരളീയം ഭാവി കേരളത്തിനായുള്ള നിക്ഷേപം: മന്ത്രി കെ എൻ ബാലഗോപാൽ

google news
balagopal

കേരളത്തെ മാർക്കറ്റ് ചെയ്യാൻ ഭാവിയിലേയ്ക്കുള്ള ഏറ്റവും വലിയ നിക്ഷേപമാണ് കേരളീയത്തിലൂടെ സാധ്യമാകുന്നത് എന്നു ധനകാര്യവകുപ്പ് മന്ത്രിയും കേരളീയം സംഘാടകസമിതി സ്്റ്റിയിറിങ് കമ്മിറ്റി അധ്യക്ഷനുമായ കെ.എൻ. ബാലഗോപാൽ.

കേരളത്തിന്റെ നേട്ടങ്ങളുടെ നേർക്കാഴ്ചയുമായി നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരം നഗരം ആതിഥ്യമരുളുന്ന കേരളീയം 2023ന്റെ ഭാഗമായി കനകക്കുന്ന് ഹാളിൽ ചേർന്ന അവലോകനയോഗത്തിൽ അധ്യക്ഷത വഹിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൂറിസം, ഹെൽത്ത് ടൂറിസം അടക്കമുള്ള കേരളം മുന്നിൽ നിൽക്കുന്ന മേഖലകളുടെ പ്രദർശനം കൂടിയാകും കേരളീയം എന്നും കെ.എൻ. ബാലഗോപാൽ പറഞ്ഞു.യോഗത്തിൽ കേരളീയത്തിന്റെ ഭാഗമായി രൂപീകരിച്ച 20 സമിതികളും പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു.

കേരളീയം പൊതുസ്വാഗതസംഘം അധ്യക്ഷനായ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി. ശിവൻകുട്ടി, ഗതാഗതവകുപ്പുമന്ത്രി ആന്റണി രാജു, കേരളീയം ഭക്ഷ്യമേള കമ്മിറ്റി ചെയർമാനായ എ.എ. റഹീം എം.പി, സാംസ്്കാരിക കമ്മിറ്റി ചെയർമാൻ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, വോളണ്ടിയർ കമ്മിറ്റി ചെയർമാൻ എ. ആൻസലൻ എം.എൽ.എ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ, ഐ.ബി. സതീഷ് എം.എൽ.എ, ട്രേഡ് ഫെയർ കമ്മിറ്റി ചെയർമാൻ അഡ്വ. വി.കെ. പ്രശാന്ത് എം.എൽ.എ, കേരളീയം സംഘാടകസമിതി ജനറൽ കൺവീനറായ ചീഫ് സെക്രട്ടറി ഡോ. കെ. വേണു, കേരളീയം സംഘാടകസമിതി കൺവീനറും വ്യവസായ വകുപ്പ് സെക്രട്ടറിയുമായ എസ്. ഹരികിഷോർ, കേരളീയം പ്രോഗ്രാം കമ്മിറ്റി അധ്യക്ഷൻ ടൂറിസം ഡയറക്ടർ പി.ബി. നൂഹ്, വിവിവിധ കമ്മിറ്റികളുടെ കൺവീനർമാർ, കോഡിനേറ്റർമാർ എന്നിവർ അവലോകനയോഗത്തിൽ പങ്കെടുത്തു.

Tags