അഴിമതിക്കെതിരെയുള്ള എല്ലാ നിലപാടുകൾക്കും പൂർണ പിന്തുണ; ബാർ ലൈസൻസ് വിഷയത്തിൽ അന്വേഷണം വ്യാപിപ്പിക്കുമെന്ന് മന്ത്രി എം. ലിജു

Full support for all stances against corruption; Minister M. Liju says investigation into bar license issue will be expanded

ആലപ്പുഴ: അഴിമതിക്കെതിരെയുള്ള എല്ലാ നിലപാടുകൾക്കും തന്റെ പൂർണ പിന്തുണയുണ്ടാകുമെന്ന് എക്‌സൈസ് മന്ത്രി എം. ലിജു. എക്‌സൈസ് ഉദ്യോഗസ്ഥർക്കെതിരെയുയർന്ന കൈക്കൂലി ആരോപണങ്ങൾ കൃത്യമായി അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി."ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നത് അധികാരമുള്ള ആളുകളാണ്. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ, ജോയിന്റ് എക്‌സൈസ് കമ്മീഷണർ തുടങ്ങിയ തസ്തികകളിലെ കാര്യങ്ങൾ മന്ത്രി നേരിട്ടാണ് കൈകാര്യം ചെയ്യുന്നത്. അതിന് താഴെയുള്ള ഉദ്യോഗസ്ഥരുടെ കാര്യങ്ങളിൽ അവർക്ക് താഴെയുള്ളവരാണ് തീരുമാനമെടുക്കുന്നത്. എനിക്ക് അധികാരമുള്ള കാര്യങ്ങൾ ഞാൻ തന്നെ നിശ്ചയിക്കും. എക്‌സൈസ് മന്ത്രിയുടെയോ യു.ഡി.എഫ് സർക്കാരിന്റെയോ മുകളിൽ ഒരു ഉദ്യോഗസ്ഥനും വളരില്ല," മന്ത്രി പറഞ്ഞു.

കായംകുളത്തെ എല്ലാവരെയും തനിക്ക് അറിയാമെന്നും ആരോപണങ്ങളെക്കുറിച്ച് മുൻകൂട്ടി പരാതി നൽകിയിരുന്നെങ്കിൽ നേരത്തെ തന്നെ അന്വേഷിക്കാമായിരുന്നുവെന്നും ലിജു വ്യക്തമാക്കി. സർക്കാർ അറിയാതെ ഹോർട്ടി വൈൻ ലൈസൻസ് നൽകിയ സംഭവത്തിൽ നിലവിൽ അന്വേഷണം നടക്കുകയാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 488 ബിയർ-വൈൻ പാർലറുകൾ ബാറുകളാക്കി മാറ്റിയ സംഭവത്തിലും അന്നത്തെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരുന്നവരിലേക്ക് അന്വേഷണം വ്യാപിപ്പിക്കും. കൂടുതൽ ബിയർ പാർലറുകൾക്ക് ബാർ ലൈസൻസ് നൽകാനുള്ള നീക്കം സർക്കാർ തടഞ്ഞതിലുള്ള ബുദ്ധിമുട്ടാണ് എം.വി. ഗോവിന്ദൻ പ്രകടിപ്പിക്കുന്നതെന്നും മന്ത്രി കൂട്ടിചേർത്തു.

Tags