രണ്‍ജീത് ശ്രീനിവാസന്റെ മകള്‍ക്ക് ഫുള്‍ A+; ആ അച്ഛന് മകളുടെ സ്‌നേഹസമ്മാനമെന്ന് കെ സുരേന്ദ്രന്‍

google news
surendran

ബിജെപി നേതാവും ആലപ്പുഴയിലെ പ്രമുഖ അഭിഭാഷകനുമായ അഡ്വ രണ്‍ജീത് ശ്രീനിവാസന്റെ മകള്‍ക്ക് എസ്എസ്എല്‍സി പരീക്ഷയില്‍ ഫുള്‍ A+. ആലപ്പുഴ സെന്റ് ജോസഫ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ഭാഗ്യ രണ്‍ജീത് ആണ് എല്ലാ വിഷയങ്ങളിലും A+ നേടിയത്. 97 ശതമാനമുണ്ട്. ഭാഗ്യക്ക് ആശംസയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു കുറിപ്പ് പങ്കുവച്ചത്

'ഭീകരര്‍ കൊലപ്പെടുത്തിയ പ്രിയ സഹോദരന്‍ ശ്രീ. രഞ്ജിത് ശ്രീനിവാസന്റെ മകള്‍ ഭാഗ്യ എല്ലാ വിഷയത്തിലും എ പ്‌ളസ് നേടി. എല്ലാ മിടുക്കന്‍മാര്‍ക്കും മിടുക്കികള്‍ക്കും ആശംസകള്‍ നേരുന്നു' കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

2021 ഡിസംബര്‍ 19 ന് രാവിലെ ആറ് മണിയോടാണ് കേരളത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. ശരീരത്തിലാകെ 20 ഓളം വെട്ടേറ്റാണ് കൊലപാതകം നടന്നത്.

Tags