രാജ്യത്ത് ഇന്ധനവില ഇനിയും വർദ്ധിക്കും ; ഘട്ടംഘട്ടമായി മൂന്നുരൂപ വരെ വർധിച്ചേക്കും

Fuel crisis in the country is worsening; Petrol and diesel prices are likely to rise

 രാജ്യത്ത് ഇന്ധനവില വീണ്ടും ഉയരുമെന്ന ആശങ്കയിൽ ഉപഭോക്താക്കൾ. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില 100 ഡോളറിന് താഴെയാണെങ്കിലും, എണ്ണക്കമ്പനികളുടെ നഷ്ടം ചൂണ്ടിക്കാട്ടി രാജ്യത്ത് ഇന്ധനവിലയിൽ തുടർച്ചയായ വർധനവാണ് രേഖപ്പെടുത്തുന്നത്. വരും ദിവസങ്ങളിലും ഘട്ടംഘട്ടമായി രണ്ടുമുതൽ മൂന്നുരൂപ വരെ വില വർധിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചനകൾ.

അമേരിക്ക- ഇറാൻ സംഘർഷത്തിനിടെ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്ന സാഹചര്യത്തിൽ, ഉപഭോക്താക്കൾക്ക് ആശ്വാസമേകാൻ 2026 മാർച്ചിൽ കേന്ദ്രസർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും അധിക എക്സൈസ് തീരുവ വെട്ടിക്കുറച്ചിരുന്നു. എന്നാൽ, എണ്ണക്കമ്പനികൾക്ക് കാര്യമായ നഷ്ടം നേരിട്ടുവെന്നാരോപിച്ച് മേയ് 15 മുതൽ വില വർധിപ്പിക്കാൻ കമ്പനികൾ നടപടി ആരംഭിക്കുകയായിരുന്നു. പ്രതിമാസം 30,000 കോടി രൂപയുടെയും, ദിവസേനേ 1,000 കോടിയിലധികവും നഷ്ടം നേരിട്ടതായാണ് കമ്പനികളുടെ കണക്ക്. മേയ് 15-ലെ വില വർധനവിന് ശേഷം പ്രതിദിന നഷ്ടത്തിൽ 25 ശതമാനം കുറവുണ്ടായി. തിങ്കളാഴ്ച വീണ്ടും വില കൂട്ടിയതോടെ ഇത് 600 കോടി രൂപയ്ക്ക് താഴെയെത്തിയതായി കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു. ഈ നഷ്ടം പൂർണമായും നികത്താൻ എണ്ണക്കമ്പനികൾ ശ്രമിക്കുന്നതിനാലാണ് വരും ദിവസങ്ങളിലും വില വർധന തുടരുമെന്ന ആശങ്ക നിലനിൽക്കുന്നത്.

Tags