മുന്നണികള്‍ ഇനി തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക്

Nilambur by-election: Campaigning ends tomorrow

മൂന്ന് മുന്നണികളും ഇന്ന് മുതല്‍ സംസ്ഥാനത്തുടനീളം പ്രചാരണം ശക്തമാക്കും

സംസ്ഥാനത്ത് മത്സര ചിത്രം തെളിഞ്ഞു. ഇനി മുന്നണികള്‍ പൂര്‍ണ്ണമായും തിരഞ്ഞെടുപ്പ് പ്രചാരണ ആവേശത്തിലേക്ക് കടക്കും. കോണ്‍ഗ്രസ് തങ്ങളുടെ ബാക്കിയുള്ള 37 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ കൂടി പ്രഖ്യാപിച്ചതോടെ യുഡിഎഫ് ക്യാമ്പില്‍ വ്യക്തത വന്നു. ഇതോടെ മൂന്ന് മുന്നണികളും ഇന്ന് മുതല്‍ സംസ്ഥാനത്തുടനീളം പ്രചാരണം ശക്തമാക്കും. എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാന്‍ഡ് നിലപാടില്‍ മാറ്റമില്ലാത്തതോടെ കെ. സുധാകരനും അടൂര്‍ പ്രകാശും പട്ടികയില്‍ നിന്ന് പുറത്തായി.

tRootC1469263">

ലൈംഗിക പീഡനക്കേസില്‍ പ്രതിയായ സിറ്റിംഗ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ പെരുമ്പാവൂരില്‍ നിന്ന് മാറ്റി. പകരം മനോജ് മൂത്തേടന്‍ സ്ഥാനാര്‍ത്ഥിയാകും. ജോസഫ് വാഴക്കന്‍, പാലോട് രവി, ആര്‍. ചന്ദ്രശേഖരന്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ ഇത്തവണ പട്ടികയില്‍ ഇടംപിടിച്ചില്ല. കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറുടെ പേര് അവസാന നിമിഷം ഒഴിവാക്കി. കടുത്ത തര്‍ക്കങ്ങള്‍ക്കൊടുവില്‍ കൊച്ചി മണ്ഡലത്തില്‍ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചു. നേരത്തെ പ്രഖ്യാപിച്ച 55 പേര്‍ക്ക് പുറമെയാണ് പുതിയ 37 പേരുടെ പട്ടിക.

അതേസമയം, തിരുവനന്തപുരം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് തീരുമാനിക്കും. ജനാധിപത്യ കേരള കോണ്‍ഗ്രസിനോട് പൊതുസമ്മതനായ ഒരു സ്വതന്ത്രനെ കണ്ടെത്താന്‍ സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്.

Tags