2016ല്‍ 29 ബാറുകള്‍ ആയിരുന്നത് ഇപ്പോള്‍ ആയിരത്തിലേറെ ആയി ; മദ്യത്തിനും ലഹരിക്കും എതിരെ ആര്‍ജ്ജവമുള്ള സര്‍ക്കാര്‍ ഉണ്ടാകണം ; സര്‍ക്കുലറുമായി കെസിബിസി

kcbc


മദ്യശാലകള്‍ക്ക് യഥേഷ്ടം ലൈസന്‍സ് നല്‍കി ഈ സര്‍ക്കാര്‍ ചരിത്രത്തില്‍ ഇടം നേടിയെന്ന് കുറ്റപ്പെടുത്തല്‍.

 സംസ്ഥാന സര്‍ക്കാറിനെതിരെ സര്‍ക്കുലറുമായി കെസിബിസി. മദ്യത്തിനും ലഹരിക്കും എതിരെ ആര്‍ജ്ജവമുള്ള സര്‍ക്കാര്‍ ഉണ്ടാകണമെന്ന് കെസിബിസി സര്‍ക്കുലര്‍. സര്‍ക്കുലര്‍ കുര്‍ബാന മധ്യേ പള്ളികളില്‍ വായിച്ചു. മദ്യവും ഇതര ലഹരി വസ്തുക്കള്‍ വീടുകളിലേക്ക് കടന്നുവന്നിരിക്കുന്നു. തടയാന്‍ അധികാരപെട്ടവര്‍ യഥേഷ്ടം വ്യാപിപ്പിക്കുന്നുവെന്നും സര്‍ക്കുലറില്‍ കുറ്റപ്പെടുത്തി. രണ്ടാം ഇടതു സര്‍ക്കാര്‍ പൂര്‍ത്തിയാകുമ്പോള്‍ സംസ്ഥാനത്ത് മദ്യശാലകളുടെ പ്രളയം ആയി. 2016ല്‍ 29 ബാറുകള്‍ ആയിരുന്നത് ഇപ്പോള്‍ ആയിരത്തിലേറെ ആയി. ലഹരിക്കെതിരെ ശക്തമായ നിലപാട് എടുക്കാന്‍ ആര്‍ജവം ഉള്ള ഭരണ സംവിധാനം ഉണ്ടാകണം. സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ പള്ളികളില്‍ വായിച്ചു.

tRootC1469263">


മദ്യശാലകള്‍ക്ക് യഥേഷ്ടം ലൈസന്‍സ് നല്‍കി ഈ സര്‍ക്കാര്‍ ചരിത്രത്തില്‍ ഇടം നേടിയെന്ന് കുറ്റപ്പെടുത്തല്‍. ലഹരി തടയേണ്ട സംവിധാനങ്ങള്‍ നിസംഗതയോടെ പ്രഹസന മീറ്റിങ് നടത്തി തലയൂരുന്നുവെന്നും വിമര്‍ശനം. ബാറുകളുടെ സമയം വര്‍ദ്ധിപ്പിച്ചതടക്കമുള്ള വിഷയങ്ങളില്‍ കെസിബിസി മദ്യവിരുദ്ധസമിതി നേരത്തെ രംഗത്തുവന്നിരുന്നു.

Tags