തിരുവനന്തപുരത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച്‌ വീട്ടമ്മയ്ക്ക് പൊള്ളലേറ്റു

dsh
dsh


തിരുവനന്തപുരം: നഗരൂരിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച്‌ വീട്ടമ്മയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു. നഗരൂർ കടവിള പുല്ലുതോട്ടം നാണിനിവാസിൽ ഗിരിജ സത്യനാണ് പൊള്ളലേറ്റത്. ഫ്രിഡ്ജിന്റെ കമ്പ്രസർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ഫ്രിഡ്ജ് പൂർണമായി കത്തിനശിച്ചു.

tRootC1469263">

ഗിരിജയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഗിരിജയുടെ ശരീരത്തിന്‍റെ അമ്പത് ശതമാനത്തോളം പൊള്ളലേറ്റിറ്റുണ്ട്. ഗ്യാസ് ലീക്ക് ആകുന്നതായി തോന്നിയ ഗിരിജ ഇത് പരിശോധിക്കാനായി വീടിന് അകത്തേക്ക് കയറിയപ്പോഴായിരുന്നു അപകടം. 

Tags