പതിവാകുന്ന പൈപ്പ് പൊട്ടൽ: തിരുവല്ല കുറ്റൂർ-മനയ്ക്കച്ചിറ റോഡിൽ യാത്രാദുരിതവും കുടിവെള്ളക്ഷാമവും രൂക്ഷം

Frequent pipe bursts: Travel disruption and drinking water shortage on Thiruvalla Kuttoor-Manakkachira road

തിരുവല്ല: എം.സി റോഡിനെയും ടി.കെ റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കുറ്റൂർ-മനയ്ക്കച്ചിറ റോഡിൽ അടിക്കടിയുണ്ടാകുന്ന പൈപ്പ് പൊട്ടൽ മൂലം കുറ്റൂർ നിവാസികൾ കടുത്ത ദുരിതത്തിൽ. കുറ്റൂർ മുതൽ ഏകദേശം ഒന്നര കിലോമീറ്റർ ദൂരമുള്ള ഭാഗത്ത് ഇരുപതിലധികം ഇടങ്ങളിലാണ് ജലവിതരണ കുഴലുകൾ തുടർച്ചയായി പൊട്ടുന്നത്.നാല് വർഷം മുൻപ് കോടികൾ ചെലവഴിച്ച് റോഡ് വീതികൂട്ടി ഉന്നത നിലവാരത്തിൽ പുനർനിർമ്മിച്ചിരുന്നെങ്കിലും, നാല് പതിറ്റാണ്ടിലേറെ പഴക്കമുള്ള പഴയ കുടിവെള്ള പൈപ്പുകൾ മാറ്റാതെയാണ് ടാറിംഗ് നടത്തിയത്. റോഡ് നവീകരിച്ചതോടെ വലിയ ഭാരവാഹനങ്ങൾ കടന്നുപോകാൻ തുടങ്ങിയതാണ് പൈപ്പുകൾ തകരുന്നതിന് ഇടയാക്കിയത്. പൈപ്പ് പൊട്ടി വെള്ളം കുത്തിയൊഴുകുന്നത് മൂലം ടാറിംഗിന് അടിയിലെ മണ്ണ് ഒലിച്ചുപോയി വലിയ അപകടഭീഷണി ഉയർത്തുന്നുണ്ട്.

Frequent pipe bursts: Travel disruption and drinking water shortage on Thiruvalla Kuttoor-Manakkachira road

അറ്റകുറ്റപ്പണികൾ നടത്തി ജലനിധി/വാട്ടർ അതോറിറ്റി ജീവനക്കാർ മടങ്ങുന്നതിന് പിന്നാലെ അതേ ഭാഗത്ത് വീണ്ടും പൈപ്പ് പൊട്ടുന്നത് പതിവാണെന്നും, ഇത് കുടിവെള്ളക്ഷാമം രൂക്ഷമാക്കുന്നുണ്ടെന്നും പ്രദേശവാസികൾ പരാതിപ്പെടുന്നു. താത്കാലിക അറ്റകുറ്റപ്പണികൾക്ക് പകരം കാലഹരണപ്പെട്ട പൈപ്പുകൾ പൂർണ്ണമായി മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.അതേസമയം, കുറ്റൂർ ജംഗ്ഷൻ മുതലുള്ള ഒന്നര കിലോമീറ്റർ ഭാഗത്ത് പുതിയ ജലവിതരണ കുഴലുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ജലവിതരണ വകുപ്പ് എ.എക്സ്.ഇ ബി. വത്സലകുമാരി അറിയിച്ചു.

Tags