'സൗജന്യ യാത്ര പദ്ധതി സൂപ്പർ ഹിറ്റ്'; ഒരു മാസം പൂർത്തിയാക്കി പ്രിയദർശിനി സർവീസ്
പദ്ധതി പ്രഖ്യാപനത്തില്‍ പ്രതീക്ഷിച്ചതില്‍ നിന്നും 30 കോടി രൂപ പ്രതിമാസം അധികം നല്‍കേണ്ടി വരുമെന്നത് സര്‍ക്കാരിന് മുന്നിലെ പ്രതിസന്ധി.
തിരുവനന്തപുരം: സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയായ പ്രിയദർശിനി ഹിറ്റ്. സർവീസ് ആരംഭിച്ച് ഇന്നേയ്ക്ക് ഒരു മാസം പൂർത്തിയാകുമ്പോൾ ഒന്നരക്കോടിയിലധികം വനിതകൾ ഗുണഭോക്താക്കളായെന്നാണ് കണക്കുകൾ .
സ്ത്രീ യാത്രക്കാരുടെ എണ്ണം പ്രതീക്ഷിച്ചതിനേക്കാള്‍ ഇരട്ടിയാകുകയാണ്. പദ്ധതി പ്രഖ്യാപനത്തില്‍ പ്രതീക്ഷിച്ചതില്‍ നിന്നും 30 കോടി രൂപ പ്രതിമാസം അധികം നല്‍കേണ്ടി വരുമെന്നത് സര്‍ക്കാരിന് മുന്നിലെ പ്രതിസന്ധി.തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഏറ്റവും കൂടുതൽ സ്ത്രീകൾ ഈ സൗകര്യം പ്രയോജനപ്പെടുത്തിയത്.
അതേസമയം, പ്രിയദർശിനി പദ്ധതി കാരണം സാമ്പത്തിക പ്രതിസന്ധിയുണ്ടായെന്ന് ചൂണ്ടിക്കാട്ടി സ്വകാര്യ ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ പ്രഖ്യാപിച്ച സെക്രട്ടറിയേറ്റ് മാർച്ചും റിലേ ധർണയും മാറ്റിവെച്ചു. ജൂലൈ 20 മുതൽ ജൂലൈ 25 വരെ നടത്താനിരുന്ന ബസുടമകളുടെ സെക്രട്ടറിയേറ്റ് മാർച്ചും റിലേ ധർണയും മാറ്റിവെക്കുന്നതായി ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ സ്റ്റിയറിംഗ് കമ്മറ്റി അറിയിച്ചു
.jpg)

