കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്ര: സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്

Free travel for women on KSRTC: Private buses to go on strike

തൃശൂര്‍: കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കാനുള്ള സര്‍ക്കാര്‍ നടപടിക്കിടെ, സമരത്തിനൊരുങ്ങി സ്വകാര്യ ബസുകള്‍. കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര തങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കും. ബജറ്റില്‍ അനുകൂല പ്രഖ്യാപനം ഉണ്ടായില്ലെങ്കില്‍ 19ന് ശേഷം ബസ് സര്‍വീസ് നിര്‍ത്തിവെക്കുമെന്നാണ് ഓള്‍ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ മുന്നറിയിപ്പ്.

തൃശൂരില്‍ ചേര്‍ന്ന ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ യോഗമാണ്, കെഎസ്ആര്‍സിയിലെ സൗജന്യം യാത്രയില്‍ പ്രതിഷേധിച്ചത്. സ്ത്രീ യാത്രക്കാര്‍ കൂടി ഇല്ലെങ്കില്‍ സര്‍വീസ് നടത്താന്‍ കഴിയില്ലെന്നും, വന്‍ നഷ്ടമാണ് സഹിക്കേണ്ടി വരികയെന്നും ബസ് ഉടമകള്‍ ചൂണ്ടിക്കാട്ടി. സ്വകാര്യ ബസ് മേഖലയെ തകര്‍ക്കുന്ന പ്രഖ്യാപനമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്

വിദ്യാര്‍ത്ഥികളുടെ നിരക്ക് വര്‍ധിപ്പിച്ചിട്ട് 15 വര്‍ഷമായി. സര്‍ക്കാര്‍ പറഞ്ഞ പൈസയ്ക്കാണ് സ്വകാര്യ ബസുകള്‍ ഓടുന്നത്. സര്‍വീസ് നിര്‍ത്തിയാല്‍ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമാകും. സ്വകാര്യ ബസുകള്‍ നിലനില്‍ക്കാന്‍ പാക്കേജ് വേണം. കെഎസ്ആര്‍ടിസിക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ സ്വകാര്യ ബസ് സര്‍വ്വീസിനും വേണം. മേഖലയെ സംരക്ഷിക്കുന്ന തീരുമാനമുണ്ടായില്ലെങ്കില്‍ ബജറ്റിന് ശേഷം സ്വകാര്യ ബസ് പണിമുടക്കുണ്ടാകുമെന്നും ഉടമകള്‍ പറഞ്ഞു.

Tags