2 ജില്ലക്കാർക്ക് പോളിംഗ് ദിനത്തില്‍ ഊബറില്‍ സൗജന്യ യാത്ര

uber

രണ്ട് കിലോമീറ്റർ വരെ സൗജന്യമായി വോട്ടർമാർക്ക് യാത്ര ചെയ്യാം.കാർ,ഓട്ടോ,ബൈക്ക് സേവനങ്ങള്‍ ഉപയോഗപ്പെടുത്താം.

തിരുവനന്തപുരം: സംസ്ഥാനത്ത് പോളിങ് ശതമാനമുയർത്താൻ കൂടുതല്‍ നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. രണ്ട് കിലോമീറ്റർ വരെ സൗജന്യമായി വോട്ടർമാർക്ക് യാത്ര ചെയ്യാം.കാർ,ഓട്ടോ,ബൈക്ക് സേവനങ്ങള്‍ ഉപയോഗപ്പെടുത്താം.പോളിഗ് ബൂത്തുകളുടെ ലൊക്കേഷനുകള്‍ യൂബർ ആപ്പില്‍ രേഖപ്പെടുത്തും.

തിരുവനന്തപുരം, എറണാകുളം എന്നീ ജില്ലകളിലാണ് ഉബർ ഈ സൗജന്യ സേവനം വാഗ്ദാനം ചെയ്തിരിക്കുന്നത്. ഈ ജില്ലകളിലെ വോട്ടർമാർക്ക് തങ്ങളുടെ വീടുകളില്‍ നിന്നും പോളിംഗ് സ്റ്റേഷനുകളിലേക്കും തിരികെയും ഉബർ ടാക്സികള്‍ ബുക്ക് ചെയ്യാം. രണ്ട് കിലോമീറ്റർ വരെ സൗജന്യമായി വോട്ടർമാർക്ക് യാത്ര ചെയ്യാം. കാർ,ഓട്ടോ,ബൈക്ക് സേവനങ്ങള്‍ ഉപയോഗപ്പെടുത്താം. വോട്ടിംഗ് കേന്ദ്രങ്ങളിലേക്ക് എത്താൻ പ്രയാസമനുഭവിക്കുന്ന മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ഈ പദ്ധതി വലിയ ആശ്വാസമാകും.

ഉബർ ആപ്പിലെ പ്രൊമോ കോഡുകള്‍ ഉപയോഗിച്ചാണ് ഈ ആനുകൂല്യം നേടേണ്ടത്. പോളിംഗ് ദിവസം ഉബർ ആപ്പ് തുറക്കുമ്ബോള്‍ വോട്ടർമാർക്കായി പ്രത്യേക ഓപ്ഷനുകള്‍ ലഭ്യമാകും. ഇതിലൂടെ വോട്ടിംഗ് കേന്ദ്രത്തിന്റെ പേര് നല്‍കി ടാക്സി ബുക്ക് ചെയ്യാവുന്നതാണ്. തിരക്ക് ഒഴിവാക്കാനായി കൂടുതല്‍ ഡ്രൈവർമാരെ ഈ ദിവസം കമ്ബനി നിയോഗിച്ചിട്ടുണ്ട്. വോട്ടിംഗ് കേന്ദ്രങ്ങളില്‍ പാർക്കിംഗ് സൗകര്യങ്ങള്‍ പരിമിതമായതിനാല്‍ ഇത്തരം ടാക്സി സേവനങ്ങള്‍ ഉപയോഗിക്കുന്നത് വോട്ടർമാർക്ക് ഏറെ സൗകര്യപ്രദമായിരിക്കും.

സമ്മതിദാന അവകാശം വിനിയോഗിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രധാന ലക്ഷ്യം. കഴിഞ്ഞ തവണ നഗരപ്രദേശങ്ങളില്‍ വോട്ടിംഗ് ശതമാനം താരതമ്യേന കുറഞ്ഞത് പരിഗണിച്ചാണ് ഇത്തരം സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികള്‍ ആവിഷ്കരിക്കുന്നത്. തിരുവനന്തപുരം, കൊച്ചി തുടങ്ങിയ മെട്രോ നഗരങ്ങളില്‍ ഗതാഗത കുരുക്കും മറ്റ് ബുദ്ധിമുട്ടുകളും കാരണം വോട്ട് ചെയ്യാൻ മടിക്കുന്നവരെ ആകർഷിക്കാൻ ഈ സൗജന്യ യാത്ര സഹായിക്കുമെന്ന് കമ്മീഷൻ കരുതുന്നു.

Tags