ലോക കേൾവി ദിനത്തിൽ കണ്ണൂർ പിലാത്തറയിൽ സൗജന്യ കേൾവി സഹായ വിതരണം; പരിശോധന ക്യാമ്പും
പിലാത്തറ: ലോക കേൾവി ദിനത്തോടനുബന്ധിച്ച് ചൊവ്വാഴ്ച ശ്രവണ ഹിയറിംഗ് എയ്ഡ് സെന്ററും ലയൺസ് ക്ലബ് പിലാത്തറയും സംയുക്തമായി അർഹരായ അഞ്ച് പേർക്ക് സൗജന്യ കേൾവി സഹായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നു. പരിപാടിയുടെ ഭാഗമായി മാർച്ച് 04 മുതൽ 10 വരെ സൗജന്യ കേൾവി പരിശോധന ക്യാമ്പും നടക്കും .
tRootC1469263">പിലാത്തറ ക്ലിനിക്കിലാണ് ക്യാമ്പ് നടക്കുക. കല്യാശ്ശേരി നിയോജക മണ്ഡലം എം.എൽ.എ എം വിജിൻ പരിപാടി ഉദ്ഘാടനം ചെയ്യും.ശ്രവണ പ്രശ്നങ്ങൾ നേരിടുന്ന കുട്ടികൾക്കും മുതിർന്നവർക്കും ക്യാമ്പ് ഉപയോഗപ്പെടുത്താം . വ്യക്തമായി കേൾക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ, ടി.വി.യുടെയും മൊബൈലിന്റെയും ശബ്ദം കൂടുതലായി ഉയർത്തേണ്ടി വരുന്നവർ, ചെവിയിൽ മുഴക്കം അഥവാ ടിന്നിറ്റസ് പോലുള്ള പ്രശ്നങ്ങൾ അനുഭവപ്പെടുന്നവർക്കും ക്യാമ്പ് പ്രയോജനകരമാകും.
കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും 9449 100 200 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
.jpg)


