എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള സൗജന്യ മരുന്ന് വിതരണം നിലച്ചു ; പ്രതിഷേധം

google news
endosulfan

കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള സൗജന്യ മരുന്ന് വിതരണം നിലച്ചു. ഇവര്‍ക്കുള്ള വാഹന സൗകര്യവും ലഭിക്കുന്നില്ല. ഇവ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ ആഭിമുഖ്യത്തില്‍ ഡിഎംഒ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.

നീതി മെഡിക്കല്‍ സ്റ്റോറുകള്‍ വഴിയായിരുന്നു എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള സൗജന്യ മരുന്നുകള്‍ വിതരണം ചെയ്തിരുന്നത്. എന്നാല്‍ ലക്ഷങ്ങള്‍ കുടിശിക വന്നതോടെ സൗജന്യ മരുന്ന് വിതരണം നിര്‍ത്തി. മംഗലാപുരത്തും പരിയാരത്തും വിദഗ്ധ ചികിത്സയ്ക്ക് പോകാന്‍ സൗജന്യ വാഹന സൗകര്യം നല്‍കിയിരുന്നു. ഇതും ഇപ്പോള്‍ നിര്‍ത്തി വച്ചിരിക്കുകയാണ്.

Tags