തളിപ്പറമ്പിൽ ആൽബിൻ ഓർത്തോ കെയർ ക്ലിനിക് -സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ അസ്ഥി രോഗ പരിശോധന ക്യാമ്പ് മേയ് 3-ന്
തളിപ്പറമ്പ് : ആൽബിൻ ഓർത്തോ കെയർ ക്ലിനിക് തളിപ്പറമ്പ്, സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി (സെന്റ് തോമസ് ചർച്ച് വെള്ളിക്കിൽ) എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ അസ്ഥി രോഗ പരിശോധന ക്യാമ്പ് നടത്തുന്നു. മേയ് 3 ഞായറാഴ്ച രാവിലെ ഒൻപത് മണി മുതൽ വെള്ളിക്കീൽ സെന്റ് തോമസ് പാരിഷ് ഹാൾ, സെന്റ് തോമസ് മൗണ്ട് എന്നിവിടങ്ങളിലായാണ് പരിശോധന ക്യാമ്പ് നടത്തുന്നത്.
40 വയസ്സിന് മുകളിൽ ഉള്ളവർക്കും, അസ്ഥി തേയ്മാനം, എല്ലുപൊടിയൽ, സന്ധികളുമായി ബന്ധപ്പെട്ട മറ്റു രോഗങ്ങൾ അനുഭവിക്കുന്നവർക്കും സൗജന്യ അസ്ഥി ബലക്ഷയ പരിശോധന നടത്താ വുന്നതാണ്. ഈ ടെസ്റ്റ് ചെയ്യുന്നതിലൂടെ എല്ലുകൾക്ക് ബലക്ഷയം ഉണ്ടോ എന്ന് മുൻകൂട്ടി കണ്ടുപിടിക്കാൻ കഴിയും.
ക്യാമ്പ് വിശദീകരണവും പരിശോധനയും ആന്ത്രോപ്ലാസ്റ്റി & ട്രോമ സർജൻ ഡോ.ആൽബിൻ ജോസഫ് നയിക്കും.ജോയ് എൻ സ്വാഗതവും പാസ്‍ക്കൾ എം അദ്ധ്യക്ഷതയും വഹിക്കുന്ന ചടങ്ങ് റവ.ഫാ. ഡോ. പീറ്റർ കനീഷ് ഉദ്ഘാടനം നിർവഹിക്കും.കമിലസ് വി ജെ ആശംസയും ജോബി സ്റ്റാൻലി നന്ദിയും രേഖപ്പെടുത്തും.
ക്യാമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് 9400678263, 9539421513, 7012312831 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് .ആദ്യത്ത 100പേർക്ക് മാത്രമാണ് ടോക്കൺ ലഭിക്കുക.
.jpg)

